25 December 2024, Wednesday
KSFE Galaxy Chits Banner 2

സിപിഐ എറണാകുളം ജില്ലാ സമ്മേളനം; നാടിന്റ പ്രശ്‌നങ്ങള്‍ വിശദായി ചര്‍ച്ച ചെയ്യപ്പെടും: പി രാജു

Janayugom Webdesk
കളമശ്ശേരി
May 10, 2022 3:35 pm

വര്‍ത്തമാനകാല സാഹചര്യത്തില്‍ നാട് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഗൗരവമായി സിപിഐ ജില്ലാ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. സിപിഐ 24 -ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഏലൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെ കൂടുതല്‍ യുവത്വത്തോടെ സജീവമാക്കുന്നതിനായി ദേശീയ കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയും മറ്റു മാനദണ്ഡങ്ങളും ഈ സമ്മേളനത്തില്‍ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ഷിക സെമിനാര്‍, വ്യവസായിക സെമിനാര്‍, വനിതാ സെമിനാര്‍, സാംസ്‌കാരിക സമ്മേളനം, സ്മൃതി യാത്ര, ജില്ലയിലെ പൂര്‍വകാല നേതാക്കളുടെ ഛായാചിത്രങ്ങളുടെ പ്രദര്‍ശനം, പതാക, കൊടിമര, ബാനര്‍ ജാഥകള്‍, ദീപശിഖ പ്രയാണം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മന്ത്രിമാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്നും പി രാജു പറഞ്ഞു.

 

എറണാകുളം സ്വദേശി സൂരജ് തയ്യാറാക്കിയ ലോഗോയാണ് സമ്മേളനത്തിനായി തെരെഞ്ഞെടുത്തതെന്നും സംഘാടക സമിതി ക്ഷണിച്ചതു പ്രകാരം 26 ലോഗോ ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സീ പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും സ്വാഗതസംഘം ചെയര്‍മാനുമായ എംടി നിക്സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ എന്‍ സുഗതന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി സി സന്‍ജിത്ത്, കെ കെ സുബ്രഹ്‌മണ്യന്‍, പി നവകുമാരന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി കെ സുരേഷ്, ട്രഷറര്‍ കെ വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry; CPI Ernaku­lam Dis­trict Con­fer­ence; issues will be dis­cussed in detail: P Raju

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.