11 January 2026, Sunday

Related news

January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025

സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഇന്നും നാളെയും

Janayugom Webdesk
തിരുവനന്തപുരം
April 24, 2025 7:58 am

സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തില്‍ നടക്കും. ദേശീയ കൗണ്‍സിലിന് മുന്നോടിയായി ഇന്നലെ ദേശീയ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. ഇന്ന് രാവിലെ ഒമ്പതിന് മ്യൂസിയം ജങ്ഷനിലുള്ള സി അച്യുതമേനോൻ പ്രതിമയിൽ പുഷ്പാഞ്ജലി നടത്തിയ ശേഷം എം എൻ സ്മാരകത്തിൽ നവീകരിച്ച കൗൺസിൽ ഹാളിൽ ദേശീയ കൗൺസിൽ യോഗം ആരംഭിക്കും. ചണ്ഡീഗഢിൽ സെപ്റ്റംബർ 21 മുതൽ 25 വരെ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയും തീരുമാനവുമാണ് യോഗത്തിൽ പ്രധാനമായും ഉണ്ടാവുക. ആനുകാലിക ദേശീയ‑അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യും. പത്ത് വർഷങ്ങൾക്കുശേഷമാണ് ദേശീയ കൗൺസിൽ കേരളത്തിൽ നടക്കുന്നത്. 

പാർട്ടിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം എംഎൻ സ്മാരകം ജങ്ഷനിൽ പൊതുസമ്മേളനവും സംഗീത സദസും നടക്കും. വൈകിട്ട് 4.30ന് പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പ്രസംഗിക്കും. മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കും. യോഗത്തിന് മുന്നോടിയായി യുവകലാസാഹിതി പ്രവർത്തകർ അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും യോഗശേഷം ആസ്തിക സംസ്കൃതി അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും വ്യാപിക്കുന്ന രാസ ലഹരിക്കെതിരെ സാമൂഹിക ഇടപെടലിന്റെ ജാഗ്രതാ സന്ദേശവുമായി യുവകലാസാഹിതിക്കു വേണ്ടി സുനിൽ കൃഷ്ണ അവതരിപ്പിക്കുന്ന ‘കുടമാറ്റം’ എന്ന ഏകാങ്ക നാടകവും അരങ്ങേറും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.