‘ബിജെപിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്ന മുദ്രവാക്യമുയർത്തി സിപിഐ ദേശിയ പ്രക്ഷോഭത്തതിന്റെ ഭാഗമായി ലോക്കൽ കമ്മറ്റികൾ നടത്തിയ ജാഥകളിൽ ഒഴുകിയെത്തിയത്ത് ജന സഞ്ചയം. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജീവൻ കൊടുത്തും പൊരുതുമെന്ന് ആയിരങ്ങൾ പോരാട്ട പ്രതിജ്ഞ പുതുക്കി. ചമ്പക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥ ചമ്പക്കുളം ബസ്റ്റാൻഡ് പരിസരത്ത് സിപിഐ ജില്ലാ സെക്രട്ടറിസ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി ലാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി ഡി സുശീലൻ, അസിസ്റ്റന്റ് സെക്രട്ടറി കെ വി ജയപ്രകാശ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം സന്തോഷ് കുമാർഎന്നിവർ സംസാരിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് ജോസഫ് ക്യാപ്റ്റനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത് വൈസ് ക്യാപ്റ്റനും ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ എം ഡയറക്ടറും ആണ്. സമാപന സമ്മേളനം സിപിഐ കുട്ടനാട് മണ്ഡലം സെക്രട്ടറി ടി ഡി സുശീലൻ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ കാൽ നടജാഥ മണയ്ക്കാട് ജംഗ്ഷനിൽ സി പി ഐ മണ്ഡലം സെക്രട്ടറി എം മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ പി ഷാജി വൈസ് ക്യാപ്റ്റൻ ഗീത മധു, ജാഥ ഡയറക്ടർ സലിം പാനത്താഴ, എൻ രവിന്ദ്രൻ,ബി അനിൽകുമാർ, കെ എൻ ശിവരാമപിള്ള, എസ് മോഹൻ പിള്ള എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വികരണങ്ങൾക്ക് ശേഷം ചുനാട് ജംഗ്ഷനിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം ജില്ലാഎക്സിക്യൂട്ടിവ് അംഗം സി എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു വണ്ടാനം എം സി എച്ച് ലോക്കൽ കമ്മറ്റിയിലെ യിലെ കാൽനട പ്രചരണ ജാഥ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി നസീർ ഉദ്ഘാടനം ചെയ്തു.
സി പി ഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റിയിലെ കൃഷ്ണപുരം സൗത്ത് ലോക്കൽ കമ്മറ്റിയിലെ കാൽനട പ്രചരണ ജാഥ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ കെ സജു നയിച്ചു. വൈസ് ക്യാപ്റ്റൻ അനൂപ് ചന്ദ്രനും ഡയറക്ടർ വി പ്രശാന്തനും ആയിരുന്നു. മാമ്പ്രക്കുന്നേൽ ജംഗ്ഷനിൽ നിന്ന് രാവിലെ ആരംഭിച്ചു. സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ ജി സന്തോഷ് ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഓച്ചിറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി കെ വി ദിവാകരൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ, റഹിം കൊപ്പാറ, കെ സുകുമാരൻ, എസ് സെൻ, മഞ്ഞാടിത്തറ വിജയൻ, എസ് സനിൽകുമാർ, എസ് ആദർശ്,.അമൽ രാജ്, അജിത്,ആകാശ് ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ വൈകിട്ട് സമാപിച്ചു. ജാഥയുടെ സമാപന സമ്മേളനം കിളിയ്ക്കൽ ജംഗ്ഷനിൽ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളത്തിൽ ലോക്കൽ കമ്മിറ്റി അംഗം എൻ നസീർ അദ്ധ്യക്ഷത വഹിച്ചു കെ. ഗോപാലകൃഷ്ണപിള്ളസ്വാഗതം പറഞ്ഞു.
English Summary:CPI rallies against central policy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.