22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

സിപിഐ സംസ്ഥാന സമ്മേളനം; പതാകജാഥ ഇന്ന് കയ്യൂരില്‍ നിന്ന് ആരംഭിക്കും

Janayugom Webdesk
ചെറുവത്തൂർ
August 31, 2025 8:23 am

സിപിഐ 25-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒമ്പത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഉയര്‍ത്താനുള്ള പതാക കയ്യൂരിൽ നിന്ന് ഇന്ന് പ്രയാണം തുടങ്ങും. വൈകുന്നേരം മൂന്നിന് ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ് ബാബു ജാഥാ ലീഡർ ദേശീയ എക്സിക്യൂട്ടീവ് അംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന് പതാക കൈമാറും.

ദീപ്തി അജയകുമാർ വൈസ് ക്യാപ്റ്റനും ഗോവിന്ദൻ പള്ളിക്കാപ്പിൽ ഡയറക്ടറും അജിത് കൊളാടി, സി പി ഷൈൻ, ഇ എം സതീശൻ, പി കബീർ, മുൻ എംഎൽഎ എം കുമാരൻ എന്നിവർ അംഗങ്ങളുമായ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ആലപ്പുഴയിൽ എത്തിച്ചേരും. നാളെ രാവിലെ 10ന് കണ്ണൂർ, 11.30ന് തലശേരി, മൂന്നിന് നടുവണ്ണൂർ, അഞ്ചിന് കോഴിക്കോട്, രണ്ടിന് രാവിലെ 10 മണിക്ക് മലപ്പുറം, മൂന്ന് മണിക്ക് ഷൊർണൂർ, നാല് മണി വടക്കാഞ്ചേരി, 5.30ന് തൃശൂർ, മൂന്നിന് രാവിലെ 10ന് അങ്കമാലി, 11ന് വൈറ്റില, 12 മണി അരൂർ, മൂന്ന് മണി ചേർത്തല എന്നിവിടങ്ങളില്‍ സ്വീകരണം നൽകും. വെെകിട്ടോടെ സമ്മേളന നഗരിയിൽ എത്തിച്ചേരും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.