22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 15, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024

സിപിഐ സംസ്ഥാന സമ്മേളനം: നാടെങ്ങും ചെങ്കൊടികളുയര്‍ന്നു

Janayugom Webdesk
September 16, 2022 11:59 am

സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കാഹളമോതി നാടെങ്ങും രക്തപതാകകൾ ഉയർന്നു. പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി. തിരുവനന്തപുരത്ത് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നുവരെയാണ് സംസ്ഥാന സമ്മേളനം ചേരുന്നത്.

ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് പാർട്ടി ഓഫീസുകളിലും വീടുകളിലുമായി ഒരു ലക്ഷം കേന്ദ്രങ്ങളിലാണ് ചെങ്കൊടികൾ ഉയർത്തിയത്. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസില്‍ ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിലും തിരുവനന്തപുരം ജില്ലാ കൗൺസിൽ ഓഫീസായ പികെവി സ്മാരകത്തിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും പതാക ഉയർത്തി. ജനയുഗം ആസ്ഥാനമായ തിരുവനന്തപുരം ആര്‍ സുഗതന്‍ സ്മാരകത്തില്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്രാധിപരുമായ രാജാജി മാത്യു തോമസ് പതാക ഉയര്‍ത്തി.

മറ്റിടങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ പ്രധാന സെന്ററുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും കൊടിതോരണങ്ങളാല്‍ അലങ്കരിച്ചാണ് സമ്മേളന പതാകകള്‍ ഉയര്‍ത്തിയതത്.

Eng­lish sum­ma­ry; CPI State Con­fer­ence: Red flags went up everywhere

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.