സിപിഐ സംസ്ഥാന സമ്മേളനക്കാഴ്ചകൾ അനന്തപുരിയെ അലങ്കരിച്ചിരിക്കുകയാണ്. നഗരവീഥികളെല്ലാം ചുവപ്പണിഞ്ഞ് വിപ്ലവവീര്യം പകരുന്നു. രാപ്പകലുകള്‍ കമ്മ്യൂണിസ്റ്റ് ചിന്തകളുടെയും സംവാദങ്ങളുടെയും തിരക്കിലാണ്. പാതയോരങ്ങൾക്ക് പറയാനുള്ളതും സമ്മേളനവിശേഷങ്ങൾ തന്നെ. സമ്മേളന നടത്തിപ്പിന്റെ പൂർണതയ്ക്കായി തിരുവനന്തപുരത്തെ സഖാക്കൾ മാസങ്ങളായി ഊണും ഉറക്കവുമൊഴിച്ചുള്ള തീവ്രയത്നത്തിലായിരുന്നു. നെല്ലുമുതൽ പച്ചക്കറി വരെ അവർ കൃഷി ചെയ്തു. പാർട്ടി ഓഫീസുകളും വീടുകളും സമ്മേളനത്തിന്റെ മുന്നൊരുക്കമെന്നോണം അലങ്കരിച്ചു. പതാകദിനം ജില്ലയുടെ ഉത്സവമാക്കി. ഒരു ലക്ഷം ചെങ്കൊടികൾ അവർ തലസ്ഥാന ജില്ലയിലെമ്പാടുമായി ഉയർത്തി. മാനംമുട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ടുതന്നെ. ബഹുജനസംഘടനകളോരോന്നും അവരവരുടെ ചുമതലകൾ ഭംഗിയായി നിർവഹിച്ചു. സെമിനാറുകളും ഓൺലൈൻ പ്രഭാഷണങ്ങളും കലാസാംസ്കാരിക പരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തി. വലിയൊരോളമുണ്ടാക്കിയാണ് തലസ്ഥാന ജില്ലയിലെ നേതാക്കളും പ്രവർത്തകരും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ അവസാന ഒരുക്കം പൂർത്തിയാക്കിയത്.
ഇന്നലെ പാതക, കൊടിമര, ബാനർ ജാഥകളെ അത്യുത്സാഹത്തോടെ വരവേറ്റു. പുത്തരിക്കണ്ടം മൈതാനത്തെ പികെവി നഗറിൽ വാനിലുയർത്താൻ ആവേശോജ്വല മുദ്രാവാക്യം മുഴക്കി. ഇന്നാരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംഘടനാപരവും സാമൂഹികവുമായ വിഷയങ്ങൾ ചർച്ചചെയ്ത് പുതിയ നാളേയ്ക്കുള്ള തീരുമാനങ്ങളെടുത്ത് പിരിയുന്നതുവരെ സഖാക്കൾ ഈ ആവേശം ചോരാതെ സമ്മേളന നഗരിയിലുണ്ടാകും. തിരുവനന്തപുരത്തെ സമ്മേളന വിശേഷങ്ങളേറെയാണുള്ളത്. ചിലത് കാഴ്ചകളിലൂടെ പങ്കുവയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.