24 April 2024, Wednesday

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം

Janayugom Webdesk
വെളിയം ഭാര്‍ഗവന്‍ നഗര്‍(തിരുവനന്തപുരം)
October 3, 2022 10:03 pm

വൈദ്യുതി നിയമം 2022 പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തെ വൈദ്യുതി മേഖലയുടെ ആത്യന്തിക സ്വകാര്യവത്ക്കരണം ലക്ഷ്യമിട്ടാണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കിയത്. നിയമം പാസാക്കി 19 വര്‍ഷം പിന്നിടുമ്പോഴും വൈദ്യുതി രംഗത്തെ തൊഴിലാളികളും ഓഫീസര്‍മാരും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും കര്‍ഷകരുടെയും പിന്തുണയോടെ തുടര്‍ച്ചയായി നടത്തി വരുന്ന സംഘടിത ചെറുത്തുനില്‍പ്പുമൂലം കേന്ദ്ര സര്‍ക്കാര്‍ ആശിക്കുന്ന വേഗതയില്‍ വൈദ്യുതി രംഗം സ്വകാര്യവത്ക്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലടക്കം ചുരുക്കം വൈദ്യുതി കമ്പനികള്‍ മാത്രമാണ് പൊതുമേഖലയില്‍ ഇപ്പോഴും തുടരുന്നത്. പൊതുമേഖലാ വൈദ്യുതി കമ്പനികള്‍ സ്വകാര്യവത്ക്കരിച്ചിടത്തെല്ലാം സാധാരണ ഉപഭോക്താക്കള്‍ക്കും ജനങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ പരിമിതപ്പെടുകയും വൈദ്യുതി നിരക്ക് പല മടങ്ങ് വര്‍ധിച്ച് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു.
രാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും സ്വകാര്യവത്ക്കരണ നയങ്ങള്‍ നടപ്പിലാക്കി ജനങ്ങളെ കഷ്ടത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വൈദ്യുതി മേഖലയിലും സ്വകാര്യവത്ക്കരണ നടപടികള്‍ക്ക് നിയമ പിന്തുണ നല്‍കുവാനായി വൈദ്യുതി നിയമം ഭേദഗതി ചെയ്യാന്‍ തയാറെടുക്കുകയാണ്. പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ കടുത്ത ചെറുത്തുനില്‍പ്പുകളെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. എന്നാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുവാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ നീങ്ങുകയാണ്.

”കണ്‍കറന്റ് ലിസ്റ്റില്‍” ഉള്‍പ്പെട്ട സുപ്രധാന മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിലവിലുള്ള അധികാരങ്ങളിന്മേലുള്ള കടുത്ത കടന്നു കയറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബില്‍ നിയമമായാല്‍ ‘വൈദ്യുതി’ അവശ്യവസ്തു എന്ന നിലയില്‍ നിന്ന് ആഡംബര വസ്തുവായി മാറ്റപ്പെടും. വിതരണ മേഖല സ്വകാര്യവത്ക്കരിക്കുന്നതോടെ ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി സേവനരംഗം അപ്പാടെ വരേണ്യ വിഭാഗം ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുന്ന സാഹചര്യം ഉണ്ടാകും. സബ്‌സിഡി — ക്രോസ് സബ്‌സിഡി സംവിധാനങ്ങള്‍ പരിമിതപ്പെടുത്തുക വഴി സാധാരണ ഉപഭോക്താക്കളുടേയും കര്‍ഷകരുടേയും ചെറുകിട വ്യവസായ സംരംഭകരുടേയും വൈദ്യുതി നിരക്ക് ഭീമമായി ഉയരുന്ന സാഹചര്യം ഉണ്ടാകും. ഭൂരിപക്ഷം സംസ്ഥാന സര്‍ക്കാരുകളുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടേയും കര്‍ഷകരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ഏകപക്ഷീയ നടപടികളുമായി ബില്‍ പാസാക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ആപത്താണ്. നിര്‍ദ്ദിഷ്ട വൈദ്യുതി ബില്‍ 2022 പിന്‍വലിക്കണമെന്ന് സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Eng­lish sum­ma­ry; Elec­tric­i­ty Act Amend­ment The bill should be withdrawn
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.