
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചണാർത്ഥമുള്ള ഗാനങ്ങളുടെ ആൽബം കവി വയലാർ ശരത് ചന്ദ്ര വർമ്മ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മന്ത്രി പി പ്രസാദ് അദ്ധ്യക്ഷനായിരുന്നു. വയലാറിന്റെ പ്രശസ്തമായ “ബലികുടീരങ്ങളേ…” എന്ന ഗാനം അലങ്കരിക്കുന്ന വിപ്ലവഗാന ശേഖരത്തിലാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് വേണ്ടി വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഗാനങ്ങള്‍ ഇടംപിടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അകാലത്തില്‍ പിതാവ് വിട്ടുപോയപ്പോള്‍ ആശ്വസിപ്പിക്കാനും താങ്ങാവാനും മഹത്തായ ഈ പ്രസ്ഥാനത്തിന്റെ നേതാക്കളാണ് ഉണ്ടായിരുന്നതെന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അനുസ്മരിച്ചു. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, രാജീവ് ആലുങ്കൽ, അജീഷ് ദാസൻ എന്നിവരാണ് ശരത്തിന് പുറമേ ആല്‍ബത്തില്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധായകന്‍. സ്വാഗത സംഘം ജനറല്‍ കൺവീനർ ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമൻ, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി വി സത്യനേശൻ, വി മോഹൻദാസ്, ദീപ്തി അജയകുമാർ, എ ഷാജഹാൻ, യുവകലാ സാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആസീഫ് റഹിം എന്നിവർ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് 3 മണിക്ക് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ ‘മതനിരപേക്ഷതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി മോഡറേറ്ററായിരിക്കും. പ്രൊഫ. ഉദയകല, ഡോ. ടി എസ് ശ്യാം കുമാർ, ഡോ. എം എ സിദ്ധിക്ക്, ഡോ. മാളവികാ ബിന്നി, ഡോ അമൽ സി രാജൻ, വി മോഹൻദാസ്, ഇ കെ ജയൻ, വി സി മധു എന്നിവർ പങ്കെടുക്കും.
ഫോട്ടോ-
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചണാർത്ഥമുള്ള ഗാനങ്ങളുടെ ആൽബം കവി വയലാർ ശരത് ചന്ദ്ര വർമ്മ പ്രകാശനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.