ജനാധിപത്യസംവിധാനത്തെ ഫാസിസം വിഴുങ്ങിതുടങ്ങിയെന്ന യാഥാര്‍ത്ഥ്യമാണ് വര്‍ത്തമാന രാഷ്ട്രീയം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അതുല്‍കുമാര്‍ അഞ്ജാന്‍. രാജ്യം പുറത്താക്കിയ സ്വേച്ഛാധികാരവും സമ്രാജ്യത്വ വിധേയത്വവും വീണ്ടും കുടിയിരുത്തകയാണ്, സിപിഐ സംസ്ഥാന സമ്മേളനത്തോടു ചേര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗ്ഗീയതയെ ചെറുക്കുന്നു എന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് അമേത്തി ഉപേക്ഷിച്ച് വയനാട്ടില്‍ അഭയം തേടിയെന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം പറയണം. ഗുജറാത്തും ഉത്തര്‍പ്രദേശും ബിജെപിക്ക് അടിയറ വച്ച് രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. മറുവശത്ത് ബിജെപിയുടെ രാഷ്ട്രവാദം വിഭജനത്തിലേയ്ക്കാണ് വഴിയൊരുക്കുന്നത്. ഒരിക്കല്‍ കൂടി ബിജെപി അധികാരത്തിലേറിയാല്‍ രാജ്യഭരണത്തിന് അടിസ്ഥാനം മതമൗലീകവാദമാകും. ബ്രഹ്മാണാധിഷ്ടിത ഹൈന്ദവ തീവ്രത കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ മതന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും പൗരാവകാശങ്ങള്‍ ഇല്ലാത്ത രണ്ടാം കിട പൗരന്മാരാകും, അഞ്ജാന്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.