22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 13, 2022
October 6, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022

പതാക, ബാനര്‍, കൊടിമര ജാഥകള്‍ പ്രയാണം തുടങ്ങി

Janayugom Webdesk
September 29, 2022 9:34 pm

സിപിഐ സംസ്ഥാന സമ്മേളന നഗറിലേയ്ക്കുള്ള പതാക, ബാനര്‍, കൊടിമര ജാഥകള്‍ പര്യടനം തുടങ്ങി. പതാക വയലാറില്‍ നിന്നും ബാനര്‍ ശൂരനാടു നിന്നും കൊടിമരം നെയ്യാറ്റിന്‍കരയില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.
രക്തസാക്ഷി സ്മരണകളിരമ്പുന്ന വയലാറിന് അരുണശോഭ പകർന്ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കൗൺസിൽ അംഗം പി കെ മേദിനി ജാഥാ ക്യാപ്റ്റൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന് പതാക കൈമാറി. കൃഷിമന്ത്രി പി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റൻ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ എം കെ ഉത്തമൻ അധ്യക്ഷനായിരുന്നു. സംഘാടക സമിതി കൺവീനർ എം സി സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി വി സത്യനേശൻ, ദീപ്തി അജയകുമാർ എന്നിവർ പങ്കെടുത്തു. പകൽ ആലപ്പുഴ ജില്ല പിന്നിട്ട ജാഥയെ ഓച്ചിറയിൽ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എം എൽ എയുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു.
ഇന്നലെ കൊല്ലത്ത് സമാപിച്ച പതാക ജാഥ ഇന്ന് പാരിപ്പള്ളി, ആറ്റിങ്ങല്‍, കഴക്കൂട്ടം എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും.
ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ബാനര്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹനന്‍ ജാഥാക്യാപ്റ്റന്‍ കെ പി രാജേന്ദ്രന് കൈമാറി. പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ ശിവശങ്കരൻ നായർ അധ്യക്ഷനായിരുന്നു. എസ് അജയ ഘോഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി എസ് സുപാൽ, പത്തനം തിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ, ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ, ആർ ലതാദേവി, എച്ച് രാജീവൻ, ആർ സജിലാൽ, ഇന്ദുശേഖരൻ നായർ, അഡ്വ. സി ജി ഗോപുകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ആർ എസ് അനിൽ സ്വാഗതവും ജി അഖിൽ നന്ദിയും പറഞ്ഞു.ഇന്ന് രാവിലെ പുറപ്പെടുന്ന ജാഥ അടൂര്‍, കൊട്ടാരക്കര, ചടയമംഗലം, കിളിമാനൂര്‍, വെഞ്ഞാറമൂട്, വെമ്പായം സ്വീകരണങ്ങള്‍ക്കുശേഷം 3.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചേരും.
നെയ്യാറ്റിന്‍കരയില്‍ മന്ത്രി ജി ആര്‍ അനില്‍, ജാഥാ ലീഡറും കിസാൻസഭ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജെ വേണുഗോപാലൻ നായർക്ക് കൊടിമരം കൈമാറി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വീര രാഘവന്റെയും സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കൗൺസിലംഗം വെങ്ങാനൂർ ബ്രൈറ്റ് അധ്യക്ഷനായി. നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ സ്വാഗതം പറഞ്ഞു.
ജില്ലാ കൗൺസിലംഗങ്ങളായ മധുസൂദനൻ നായർ, സി സുന്ദരേശൻ നായർ, വിളപ്പിൽ രാധാകൃഷ്ണൻ, പാറശാല മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ, ജി എൻ ശ്രീകുമാരൻ, ലതാഷിജു, എസ് രാഘവൻ നായർ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് വൈകിട്ട് 3.30ന് കൊടിമര ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് പതാക, ബാനര്‍ ജാഥകളുമായി സംഗമിക്കും.

you may eng­lish summary:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.