19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

വനിതാ പ്രാതിനിധ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ സിപിഐ

Janayugom Webdesk
വെളിയം ഭാര്‍ഗവന്‍ നഗര്‍
October 2, 2022 10:05 pm

സിപിഐ സംസ്ഥാന സമ്മേളനത്തിൽ ഇക്കുറി ഇരട്ടി പെൺതിളക്കം. സമൂഹത്തിൽ ലിംഗസമത്വം നടപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലുകളുമായി പാർട്ടി മുന്നോട്ട് പോകുന്നത്. പാർട്ടിതല പരിപാടികളിൽ കൃതൃമായ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് പാർട്ടി നിഷ്കർഷിക്കുന്നുണ്ട്. നാഷണൽ കൗൺസിലിന്റെ തീരുമാനമനുസരിച്ചാണ് ഇത്തവണ വനിതാ പ്രാതിനിധ്യം വർധിപ്പിച്ചിരിക്കുന്നത്. 51 പേരാണ് ഇക്കുറി വനിതാ പ്രതിനിധികളായി ഉള്ളത്. ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികൾ ഉള്ളത് കൊല്ലം ജില്ലയിൽ നിന്നാണ്. ഒരു ജില്ലയിൽ നിന്ന് നാനൂറു പേർ അവർക്ക് ഒരാൾ എന്ന നിലയിലാണ് പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ നാഷണൽ കൗൺസിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു ഗൈഡ് ലൈൻ നൽകിയിരുന്നു.
ആ ഗൈഡ് ലൈൻ അനുസരിച്ച് 15 ശതമാനം സ്ത്രീകളെ എല്ലാ സമ്മേളനങ്ങളിലും തിരഞ്ഞെടുക്കണം. കേരളത്തിലാണെങ്കിൽ മണ്ഡലം സമ്മേളനങ്ങളിലും മണ്ഡലം കമ്മിറ്റികളിലും ഇത് നിലവിൽ വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റികളിലും ഇതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. ചില സംസ്ഥാനങ്ങളിൽ 15 ശതമാനത്തിൽ കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ മികച്ച രാഷ്ട്രീയാവബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവർക്ക് അർഹതയുമുണ്ട്. പലപ്പോഴും സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം കിട്ടാതെ പോകാറുണ്ട്. ഇതാണ് നാഷണൽ കൗൺസിൽ ഇങ്ങനെയൊരു പ്രൊവിഷൻ മുന്നോട്ട് വയ്ക്കാൻ കാരണമായത്. നിലവിൽ പാർട്ടിയിലെ സ്ത്രീകളുടെ അംഗത്വം 24.7 ശതമാനമാണ്. വ്യക്തമായി പറ‍ഞ്ഞാൽ 42,000ത്തിൽ അധികം സ്ത്രീകൾ പാർട്ടി മെമ്പർമാരാണ്. ബഹുജന സംഘടനകളിലൂടെ വളർന്നു വന്നവർക്ക് അതിന്റെതായ ഗുണങ്ങൾ ഉള്ളതിനാൽ പാർട്ടിയുടെ മുന്നോട്ട് യാത്രയിൽ അത് മുതൽക്കൂട്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.