സിപിഐ സംസ്ഥാന കൗൺസിൽ അംഗം പാലമേൽ പള്ളി കിഴക്കതിൽ കെ ചന്ദ്രനുണ്ണിത്താൻ അന്തരിച്ചു. ഇന്നലെ രാത്രി 11ഓടെയായിരുന്നു നിര്യാണം. 72 വയസായിരുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ചെത്ത് തൊഴിലാളിയൂണിയൻ മാവേലിക്കര മണ്ഡലം പ്രസിഡന്റ്, സിപിഐ. മാവേലിക്കര താലൂക്ക് സെക്രട്ടറി, നൂറനാട്, ചാരുംമൂട് മണ്ഡലം സെക്രട്ടറി, പാലമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ വിജയലക്ഷ്മി. മക്കൾ വിനീത, വിപിൻ (മന്ത്രി ചിഞ്ചുറാണിയുടെ സ്റ്റാഫ് അംഗം), വിനീത് . ശനിയാഴ്ച രാവിലെ 10 മണിക്ക് വിലാപയാത്രയായി ഭൗതികശരീരം ചാരുംമൂട് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും, 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും വൈകിട്ട് 4 മണിക്ക് മുതുകാട്ടുകരയിലെ വസതിയിൽ സംസ്കരിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.