18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 16, 2025
April 14, 2025
April 12, 2025
April 12, 2025
April 12, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025

സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു

Janayugom Webdesk
കൊയിലാണ്ടി
December 1, 2024 3:17 pm

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ (70) അന്തരിച്ചു. നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടർ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, കോഴിക്കോട് മെഡിക്കൽ കോളേജ് വികസന സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മൂടാടി വീമംഗലം യു പി സ്കൂൾ മുൻ അധ്യാപകനായിരുന്നു.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ബികെഎംയു ദേശീയ കൗൺസിൽ അംഗം. എഐടിയുസി സംസ്ഥാന നിർവ്വാഹക സമിതി അംഗം. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി, സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: കല്യാണി ടീച്ചർ (മുൻ അധ്യാപിക, മഹിളാസംഘം ജില്ലാ കമ്മിറ്റി ) മക്കൾ: അശ്വിൻ രാജ് നാരായണൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ യുഎസ്എ), അരുൺ രാജ് നാരായണൻ (സോഫ്റ്റ് വെയർ എഞ്ചിനീയർ യു കെ). മരുമക്കൾ: ടൈലർ (യു എസ് എ), ഡോ: ഹരിത (പേരാമ്പ്ര). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നന്തിയിലെ വീട്ടുവളപ്പിൽ. എം നാരായണൻ മാസ്റ്ററുടെ വിയോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി. പാർട്ടി ഏൽപ്പിച്ച ചുമതലകളെല്ലാം ഫലപ്രദമായി നിറവേറ്റാൻ തന്റെ എല്ലാ കഴിവുകളും നാരായണൻ മാസ്റ്റർ വിനിയോഗിച്ചു. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ വീറുറ്റ സംഘാടകനായ നാരായണൻ മാസ്റ്റർ ജില്ലയിലെമ്പാടും കമ്യൂണിസ്റ്റ് പാർട്ടിയുടെ സന്ദേശമെത്തിക്കാൻ അക്ഷീണം പ്രയത്നിച്ചു. താൻ പഠിപ്പിച്ച സ്കൂളിലെ മികച്ച അധ്യാപകനായിരുന്ന അദ്ദേഹം പാർട്ടി ക്ലാസുകളിലും ആ മികവ് കാണിച്ചു. 

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള നാരായണൻ മാസ്റ്റർ നാളികേര വികസന കോർപ്പറേഷൻ ചെയർമാനായും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടറായും മെഡിക്കൽ കോളെജ് വികസന സമിതി അംഗമായും പ്രവർത്തിച്ച് തന്റെ കഴിവുകൾ തെളിയിച്ചു. എഐവൈഎഫ് കാലം മുതൽ തുടങ്ങിയ സ്നേഹബന്ധത്തിന്റെ കണ്ണിയാണ് അറ്റുപോയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. നാരായണൻ മാസ്റ്ററുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും പാർട്ടി സംസ്ഥാന സെക്രട്ടറി അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.