ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗം പല്ലബ് സെന്‍ ഗുപ്ത, ഡലഹി സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേഷ് വാഷ്നെ, ബാബന്‍ കുമാര്‍ സിങ്, മുഹമ്മദ് സലിം എന്നിവരാണ് സമര കേന്ദ്രത്തിലെത്തിയത്.
സമരനേതാക്കളായ പ്രശസ്ത ഗുസ്തി താരങ്ങള്‍ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരുമായി രാജയും മറ്റ് നേതാക്ഖളും സംസാരച്ചു. മന്‍ കി ബാത്തിനെ കുറിച്ച് മാത്രമല്ല ഇവിടെ സമരമിരിക്കുന്ന ഇന്ത്യയുടെ അഭിമാന താരങ്ങളെ കുറിച്ചുകൂടി നരേന്ദ്ര മോഡി സംസാരിക്കണമെന്ന് രാജ ആവശ്യപ്പെട്ടു. സമരത്തെ ആയുധം കൊണ്ട് നേരിടാന്‍ ശ്രമിച്ച ഡല്‍ഹി പൊലീസിന്റെ നടപടിയെ രാജ അപലപിച്ചു.
English Sammury: CPI leaders visited the wrestlers’ protest camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.