മുസ്ലിം ലീഗ്-സിപിഎം സഖ്യസാധ്യത സംബന്ധിച്ച വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽനിന്നും തലയൂരി ലീഗ് നേതാവ് കെഎം ഷാജി. മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിന് അങ്ങനെ താൽപ്പര്യമുണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഷാജി ഫേസ്ബുക്കിൽ കുറിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഷാജിയുമായുള്ള അഭിമുഖത്തിലാണ് മുസ്ലിം ലീഗ്-സിപിഎം സഖ്യസാധ്യതയെക്കുറിച്ച് ഷാജി വ്യക്തമാക്കിയത്.
മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിന് സിപിഎമ്മുമായി സഖ്യത്തിലേർപ്പെടാൻ താൽപ്പര്യമുണ്ടെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിനാണ് ഷാജി പ്രതികരിച്ചത്. അതെ എന്ന് മറുപടി നൽകിയ അദ്ദേഹം ഇക്കാര്യത്തിലുള്ള തടസവും വിശദീകരിച്ചു. മുസ്ലിം ലീഗ് ഇടതുപക്ഷത്തോടൊപ്പം സഖ്യം ചേർന്നാൽ രണ്ടുതവണ അധികാരം കിട്ടിയേക്കാം. പക്ഷേ, ബിജെപി പ്രധാന പ്രതിപക്ഷമാകും. സിപിഎമ്മുമായി സഖ്യം ചേരാതിരിക്കാൻ ഇതാണ് അടിസ്ഥാന കരണമെന്നും ഷാജി അഭിമുഖത്തിൽ പറഞ്ഞു. പലവിഷയങ്ങളിലും മുസ്ലിംലീഗ് നേതൃത്വവുമായി കലഹിക്കുന്ന ഷാജിയുടെ ഈ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന ഫേസ്ബുക്ക് കുറിപ്പുമായി ഷാജി രംഗത്തെത്തിയത്.
English Summary: CPIM-League alliance; KM Shaji with explaination
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.