പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന നന്ദനം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്കൂൾ കുട്ടികൾക്കുള്ള സർഗ്ഗശേഷി വികസന ശില്പശാല ചിത്രകാരൻ കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കഥ, കവിത, ചിത്രരചന എന്നീ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 140 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. കൃഷ്ണപിള്ള ഫൗണ്ടേഷൻ വൈസ് ചെയർമാൻ അനന്തപുരം രവി അധ്യക്ഷനായ ചടങ്ങിൽ അധ്യാപിക ജി. എസ് .മംഗളാംബാൾ ഭദ്രദീപം കൊളുത്തി. പിന്നണി ഗായകൻ ജി. ശ്രീറാം സ്മരണാഞ്ജലി അർപ്പിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി ഡോ . എഴുമറ്റൂർ രാജരാജവർമ്മ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ് സന്തോഷ് കുമാർ, എസ് സുരേഷ് ബാബു, രാജൻ വി പൊഴിയൂർ, കെ സ്വാമിനാഥൻ എന്നിവർ സംസാരിച്ചു .കാട്ടൂർ നാരായണപിള്ള ‚ഹരി ചാരുത, സുമേഷ് കൃഷ്ണൻ എന്നിവർ ശില്പശാലകൾ നയിച്ചു. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തിരഞ്ഞെടുത്ത മികച്ച രചനകളുടെ അവതരണവും നടന്നു.
English Summaary: Creativity Development Workshop for School Children
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.