21 December 2025, Sunday

Related news

July 31, 2025
June 18, 2025
December 20, 2024
February 3, 2024
December 5, 2023
November 28, 2023
November 27, 2023
November 27, 2023
November 27, 2023
November 27, 2023

കുസാറ്റ് അപകടം; സാറാ തോമസിന് കണ്ണീരോടെ വിട

Janayugom Webdesk
കോഴിക്കോട്
November 27, 2023 1:20 pm

കുസാറ്റിലെ ടെക് ഫെസ്റ്റില്‍ തിക്കിലുംതിരക്കിലുംപെട്ട് മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. പുതുപ്പാടി സെയ്ന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ വച്ചായിരുന്നു സംസ്കാരം.

താമരശ്ശേരി കോരങ്ങാട് സെയ്ന്റ് അല്‍ഫോന്‍സാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനായി പള്ളിയിലെത്തിയത്.

കുസാറ്റില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ സാറാ തോമസ് കോരങ്ങാട് തൂവക്കുന്നുമ്മല്‍ വയലപ്പള്ളില്‍ തോമസ് സ്‌കറിയുടെയും കൊച്ചുറാണിയുടെയും മകളാണ്. സാനിയ, സൂസന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Eng­lish Sum­ma­ry: cre­ma­tion of Sara Thomas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.