
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിലെ യുവനടിയുടെ മൊഴി പരാതിയായി പരിഗണിക്കാന്‍ സാധിക്കുമോ എന്നതിലാണ് നിയമപദേശം തേടിയത്. പരാതി നല്‍കാന്‍ ഇരകളാക്കപ്പെട്ടവര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഇരകളാക്കപ്പെട്ട മറ്റ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുന്നതിലേക്ക് അന്വേഷണ സംഘം കടക്കുക. തുടര്‍ന്ന് മാത്രമേ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം പ്രത്യേക സംഘം കടക്കുകയുള്ളൂ. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒരിക്കലും മാഞ്ഞു പോകുന്നവയല്ലെന്ന് യുവനടി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. പോരാട്ടം തുടരുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. നിയമപരമായി മുന്നോട്ട് പോകുന്നില്ല എന്ന് നേരത്തേ വ്യക്തമാക്കിയതാണ്, അതിനര്‍ഥം പോരാട്ടം അവസാനിപ്പിച്ച് എല്ലാം പൂട്ടിക്കെട്ടി പോയി എന്നല്ല. തനിക്കെതിരെയുള്ള സൈബര്‍ അറ്റാക്ക് ബഹുമതിയായി കാണുന്നുവെന്നും അവർ കുറിച്ചു. ഉന്നയിച്ച കാര്യങ്ങള്‍ കൊള്ളുന്നവര്‍ക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം എന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.