19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കേസ്; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

Janayugom Webdesk
June 17, 2022 12:26 pm

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മുന്‍ ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. പട്ടികജാതി — പട്ടിക വര്‍ഗ പീഡന നിരോധനനിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ എട്ടുമണിയോടെ ചേരാനെല്ലൂരിലെ വീട്ടില്‍ വച്ചാണ് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നന്ദകുമാറിന്റെ കലൂര്‍ ദേശാഭിമാനി റോഡിലെ ഓഫീസിലും പൊലീസ് പരിശോധന നടത്തി. ഏപ്രിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് നന്ദകുമാര്‍ മാനസികമായി പീഡിപ്പിച്ചതായും തുടര്‍ന്ന് സ്ഥാപനം വിടുകയായിരുന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Crime Nan­daku­mar arrest­ed by the com­plaint of women
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.