24 December 2024, Tuesday
KSFE Galaxy Chits Banner 2

ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Webdesk
June 27, 2022 9:37 am

വ്യാജ വീഡിയോ കേസിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ശനിയാഴ്ച കേസ് പരിഗണിക്കുന്ന വേളയിൽ പ്രതിഭാഗവും പരാതിക്കാരിയും കുടുതൽ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ച ശേഷം തിങ്കളാഴ്ച വിധി പറയാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ പരാതിക്കാരിയുടെ പക്കൽ ഇല്ലെന്നുമാണ് പ്രതിഭാഗം പറയുന്നത്.

എന്നാൽ വീഡിയോ ദൃശ്യങ്ങൾ, മൊബൈൽ ചാറ്റുകൾ എന്നിവ തെളിവായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ക്രൈം നന്ദകുമാർ നിർബന്ധിച്ചുവെന്നാണ് സഹപ്രവർത്തകയുടെ പരാതി.

Eng­lish summary;Crime Nan­daku­mar’s bail appli­ca­tion will be con­sid­ered today

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.