20 November 2024, Wednesday
KSFE Galaxy Chits Banner 2

ടാറ്റ സ്റ്റീലിനെതിരെ ക്രിമിനല്‍ അന്വേഷണം

Janayugom Webdesk
ആംസ്റ്റെര്‍ഡാം
February 3, 2022 7:09 pm

ടാറ്റ സ്റ്റീലിനെതിരെ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ച് ഡച്ച് കോടതി. ജലസ്രോതസുകള്‍ മലിനമാക്കിയതിനെതിരെയാണ് നടപടി. ഹാര്‍സ്കോ മെറ്റല്‍സ് ഹോളണ്ട് ബിവി എന്ന കമ്പനിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചുട്ടുണ്ട്. കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നും കോടതി അറിയിച്ചു. ആംസ്റ്റര്‍ഡാമിന് സമീപമുള്ള സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ജലസ്രോതസുകളിലേക്കും മറ്റും അപകടകരമായ രാസവസ്തുക്കള്‍ മനപൂർവവും നിയമവിരുദ്ധവുമായി പുറംന്തള്ളുന്നതിനെതിരെയാണ് അന്വേഷണം.

800 വ്യക്തികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് ഒരു അഭിഭാഷകനാണ് കമ്പനികള്‍ക്കെതിരെ പരാതി നല്‍കിയത്. അതേസമയം, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ടാറ്റ പ്രതികരിച്ചു.

eng­lish sum­ma­ry; Crim­i­nal probe against Tata Steel

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.