17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 14, 2024
May 22, 2024
March 12, 2024
March 9, 2024
February 23, 2024
February 22, 2024
February 15, 2024
January 21, 2024
January 12, 2024
December 5, 2023

പ്രതിസന്ധി രൂക്ഷം: ബൈജൂസ് മിക്ക ഓഫീസുകളും അടച്ചുപൂട്ടി

എല്ലാ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം നിര്‍ദേശം
Janayugom Webdesk
ബെംഗളൂരു
March 12, 2024 7:44 pm

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് രാജ്യമെമ്പാടുമുള്ള ഓഫീസുകള്‍ അടച്ചുപൂട്ടി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ബംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള ആസ്ഥാനം മാത്രമാകും ഇനി പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശിച്ചിട്ടുണ്ട്. കമ്പനിയിലെ 14000 ത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുന്നതില്‍ പരാഡയപ്പെട്ടതിന് പിന്നാലെയാണ് ഓഫിസുകൾ പൂട്ടിയത്. ബൈജൂസ് ട്യൂഷൻ സെന്ററുകൾ പ്രവർത്തനം തുടരുമെന്ന് കമ്പനി അറിയിച്ചു.

ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നേരത്തെ ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശമ്പളം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. എല്ലാ ജീവനക്കാർക്കും ശമ്പളത്തിന്റെ ഒരുഭാഗം നൽകിയതായി കമ്പനി ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. കുടിശ്ശികയായ ശമ്പളം നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കമ്പനി മാനേജ്‌മെന്റ് കത്ത് നൽകിയിട്ടുണ്ട്. 

പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനും കമ്പനിയുടെ നിക്ഷേപകരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡിൽ നിന്ന് മാറ്റാൻ ഓഹരി ഉടമകൾ തീരുമാനിച്ചിരുന്നു. ഈ യോഗം നിയമവിരുദ്ധമാണെന്നാണ് ബൈജുവിന്റെ നിലപാട്. കഴിഞ്ഞ മാസം അവകാശ ഓഹരി വില്‍പ്പന വഴി 20 കോടി ഡോളര്‍ ബൈജൂസ് സമാഹരിച്ചിരുന്നെങ്കിലും നിക്ഷേപകര്‍ എന്‍സിഎടിയെ സമീപിച്ച് ആ തുക വിനിയോഗിക്കുന്നതില്‍ നിന്ന് ബൈജൂസിനെ വിലക്കിയിരുന്നു. ഇതോടെ ദൈനംദിന ചെലവുകള്‍ക്കും ശമ്പളം നല്‍കാനും പോലുമാകാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തി. 

Eng­lish Summary:Crisis deep­ens: Byjus shuts down most of its offices

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.