
പ്രീസീസണ്‍ മത്സരത്തില്‍ ഹാട്രിക് പ്രകടനവുമായി അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ക്ലബ്ബായ റിയോ അവെയ്ക്കെതിരെ റോണോയുടെ ഹാട്രിക്കില്‍ ഏകപക്ഷീയമായ നാല് ഗോള്‍ ജയം അല്‍ നസര്‍ സ്വന്തമാക്കി. പോർച്ചുഗലിലെ എസ്റ്റാഡിയോ ഡോ അൽഗാർവെയിൽ നടന്ന മത്സരത്തിൽ 15-ാം മിനിറ്റില്‍ മുഹമ്മദ് സിമാകാനാണ് ആദ്യ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ റൊണാള്‍ഡോ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയുടെ 63-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ റൊണാള്‍ഡോ മൂന്നാം ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ബോക്സിനുള്ളിൽ ജാവോ ഫെലിക്സിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി റോണോ പിഴവുകളില്ലാതെ വലയിലെത്തിച്ചു. ഇതോടെ ഹാട്രിക്കും അല്‍ നസറിന് 4–0ന്റെ വിജയവും സമ്മാനിക്കാന്‍ റോണോയ്ക്കായി. കഴിഞ്ഞ മാസമാണ് താരം അല്‍ നസറുമായുള്ള കരാര്‍ പുതുക്കിയത്.
രണ്ട് വര്‍ഷത്തേക്കുകൂടിയാണ് കരാര്‍. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനുശേഷം 2022ൽ അൽ നാസറിലെത്തിയ ശേഷം റൊണാൾഡോ മികച്ച ഫോമിലാണ്. 105 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ നേടി. സൗഹൃദ മത്സരത്തില്‍ സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമായ യുഡി അൽമേരിയയ്‌ക്കെതിരെ നളെ അൽ നസര്‍ കളിക്കും. ഈ മാസം 19ന് നടക്കുന്ന സൗദി സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ അല്‍ ഇത്തിഹാദിനെ അല്‍ നസര്‍ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.