20 May 2024, Monday

Related news

May 12, 2024
May 12, 2024
May 8, 2024
May 7, 2024
May 7, 2024
May 6, 2024
May 6, 2024
May 5, 2024
May 1, 2024
April 23, 2024

കെപിസിസി ഭാരവാഹികളുടെ മാനദണ്ഡം; ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കുന്നിതിനൊപ്പം, ചെന്നിത്തല- ഉമ്മന്‍ചാണ്ടി ദ്വയങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതും ലക്ഷ്യമിടുന്നു

Janayugom Webdesk
September 16, 2021 4:11 pm

കെപിസിസി ഭാരവാഹികളെ നിശ്ചയക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുവരുന്ന മാനദണ്ഡത്തിനേതിരെ എതിര്‍പ്പ് ഉയരുന്നു. ഗ്രൂപ്പിന്‍രെ പേരില്‍ കെപിസിസി ഭാരവാഹികളായവരെ ഉന്നംവെച്ചാണ് സുധാകരനും, കൂട്ടരും ഇത്തരമൊരു മാനദണ്ഡം കൊണ്ടുവന്നത്. അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നവരെ വീണ്ടും പരിഗണിക്കില്ല. എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ക്കും ഭാരവാഹിത്വമുണ്ടാകില്ല. 4 ഡി.സി.സി. പ്രസിഡന്റുമാരെ നേരിട്ട് കെ.പി.സി.സി.യുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരില്ല. അവരെ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പെടുത്തും. ഇത് ഗ്രൂപ്പുകള്‍ അംഗീകരിക്കത്തില്ല. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായതെന്നാണ് പറയുന്നത്.

നേരത്തേ നിശ്ചയിച്ചതുപോലെ 15 ജനറല്‍ സെക്രട്ടറിമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമുണ്ടാകും. എക്‌സിക്യുട്ടീവ് അംഗങ്ങളടക്കം 51 പേരുള്‍പ്പെടുന്ന സമിതിയാകും വരിക. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതിനെ ചൊല്ലിയുള്ള പൊട്ടിത്തെറി തുടരവേ കെപിസിസിയിൽ പുന;സംഘടന ചർച്ചകൾ പുരോഗമിക്കുന്നത്. .നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കിന്റെ പശ്ചാത്തലത്തലത്തിൽ കരുതലോടെ നീങ്ങാനാണ് പുതിയ നേതൃത്വത്തിന്റെ തിരുമാനം. മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് തന്നെ മുന്നോട്ട് പോകണമെന്ന നിർദ്ദേശം ഹൈക്കമാന്റും നൽകിയിട്ടുണ്ട്. ഈ മാസം 25 ന് അകം തന്നെ നടപടികൾ പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ചർച്ചകൾ പൂർത്തിയാകുമ്പോൾ പല പ്രബലരും പട്ടികയിൽ നിന്ന് പുറത്താകുമെന്നാണ് വിവരം. ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തുന്നതിന് മുൻപ് മതിയായ ചർച്ച നടത്തിയില്ലെന്ന ആക്ഷേപമായിരുന്നു മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയത്. ഇതിനെ ചൊല്ലി പാർട്ടിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം തുടരുകയാണ്. 

നേതാക്കളെ അനുനയിപ്പിക്കാൻ സാധിച്ചെങ്കിലും അവരുടെ അനുയായികൾ പലരും ഇടഞ്ഞ് നിൽക്കുകയാണ്. നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറിമാരായ പിഎസ് പ്രശാന്ത്,കെപി അനിൽ കുമാർ, രതികുമാർ തുടങ്ങിയ നേതാക്കൾ പാർട്ടി വിടുകയും ചെയ്തു. കൂടുതൽ പേർ ഇനിയും പാർട്ടി വിടുമെന്നാണ് കൊഴിഞ്ഞ് പോയവര്‍ തന്നെ അഭിപ്രായപ്പെട്ടു.അതേസമയം കെപിസിസി,ഡിസിസി പുന;സംഘടനയിലും പൊട്ടിത്തെറികൾ ഉണ്ടാകും. ഇപ്പോഴേ അതിന്‍റെ അലയടികള്‍ വന്നു തുടങ്ങി. . ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തി മുന്നോട്ട് പോകാൻ കെപിസിസി നേതൃത്വം തിരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചർച്ച നടത്തിയിരുന്നു. വർക്കിംഗ് പ്രസിഡന്റുമാരെ പോലും മാറ്റി നിർത്തിക്കൊണ്ടാണ് ചർച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല തിരുവനന്തപുരത്തെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിഡി സതീശൻ രമേശ് ചെന്നിത്തലയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. 

പുനസംഘടനയിൽ അഞ്ച് വ‍ര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ.മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നാണ് തിരുമാനം. നേരത്തേ ഡിസിസി അധ്യക്ഷൻമാരുടെ കാര്യത്തിലും ഇതേ മാനദണ്ഡമായിരുന്നു നടപ്പാക്കിയത്. രാഷ്ട്രീയകാര്യ സമിതിയും അഴിച്ചു പണിയാനും നേതാക്കൾ തിരുമാനത്തിൽ എത്തിയിട്ടുണ്ട്. പക്ഷേ മുല്ലപ്പള്ളിയുടെ കാലത്ത് 175 നിർവാഹക സമിതി അംഗങ്ങൾ ഉള്ഡപ്പെടെ 331 പേർ അടങ്ങുന്ന ഭാരവാഹി പട്ടികയെ എങ്ങനെ 51 ലേക്ക് ചുരുക്കുമെന്നതാകും കോൺഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി. നാല്‌ ഉപാധ്യക്ഷന്‍മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടത്തേണ്ടതുള്ളത്.ഡിസിസി പട്ടികയിൽ നിന്നും പുറത്തായ ഗ്രൂപ്പ് നേതാക്കൾ നഷ്ടം നികത്താൻ അണിയറയിൽ ശക്തമായ ശ്രമങ്ങൾ നടത്തുന്ന സാഹചര്യത്തിൽ അത് അത്ര എളുപ്പമായേക്കില്ലെന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ തന്നെ നൽകുന്നത്. മാനദണ്ഡങ്ങൾ നടപ്പാക്കിയാൽ പ്രബലരായ പല ഗ്രൂപ്പ് നേതാക്കളും പുറത്താകുമെന്ന കാര്യത്തിൽ തർക്കമില്ല.നിലവിലെ കെപിസിസി ഭാരവാഹികളിൽ കൂടുതൽ പേരും ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ഏറ്റവും അടുത്ത വിശ്വസ്തരായ നേതാക്കളാണ്. 

അഞ്ച് വർഷം പൂർത്തിയാക്കിയ വൈസ് പ്രസിഡന്റുമാരേും ജനറൽ സെക്രട്ടറിമാരേയും പുതിയ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തിരുമാനം നടപ്പാകുന്നതോട തമ്പാനൂർ രവി , ജോസഫ് വാഴയ്ക്കൻ, പത്മജ വേണുഗോപാൽ, ശൂരനാട് രാജശേഖരൻ, പഴകുളം മധു,എന്‍ സുബ്രഹ്മണ്യന്‍, പത്മജ വേണുഗോപാല്‍, തമ്പാനൂര്‍ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, സജീവ് ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ജയ്സണ്‍ ജോസഫ് തുടങ്ങിയ 70 ശതമാനത്തിലധികം നേതാക്കളും പുറത്താകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷൻമാരേയും ജനപ്രതിനിധികളേയും ഒഴിവാക്കിയാൽ അത് കഴിവുള്ള നേതാക്കളെ പുറത്താക്കുന്നതിന് വഴിവെയ്ക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാക്കൾ പാടെ ഒഴിവാക്കി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാനദണ്ഡം തയ്യാറാക്കിയിരിക്കുന്നതെന്ന ആക്ഷേപവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ജനപ്രതിനിധികൾ പാടില്ലെന്നാണെങ്കിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വർക്കിംഗ് പ്രസിഡന്റുമാരെല്ലാവരും ജനപ്രതിനിധികൾ അല്ലേയെന്നും നേതാക്കൾ ചോദിക്കുന്നു. അതേസമയം കെപിസിസി നേതൃത്വത്തെ ഹൈക്കമാന്റാണ് നിശ്ചയിച്ചതെന്നാണ് ഇതിന് നേതൃത്വത്തിന്റെ വിശദീകരണം. 

അതിനാൽ അത് ചോദ്യം ചെയ്യേണ്ടതില്ലെന്നും നേതാക്കൾ പറയുന്നു. എന്നാൽ അതൃപ്തി ഉയർത്തുന്ന നേതാക്കളെ പിണക്കാതിരിക്കാൻ രാഷ്ട്രീയ കാര്യസമിതിയിൽ ഉൾപ്പെടുത്തി പരിഹാരം കാണാനാണ് നേതൃത്വത്തിന്റെ തിരുമാനം. മാത്രമല്ല കൺട്രോൾ കമ്മീഷൻ, അച്ചടക്ക സമിതികൾ എന്നിങ്ങനെ വിവിധ സമിതികളിൽ ഇവർക്ക് ചുമതല നൽകാനും നേതൃത്വം ആലോചിക്കുന്നുണ്ട്. പുതിയ ഭാരവാഹികൾകക്ക് വിദ്യാർത്ഥി-യുവജന, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചുനൽകാനും തിരുമാനമുണ്ട്. ഇപ്പോഴത്തെ ചർച്ചകളിൽ പലർക്കും അതൃപ്തി ശക്തമാണ്.പരസ്യമായി നിലപാട് ഉയർത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നേരത്തേ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ നേതൃത്വത്തിനെതിരെ ‘വെടിപൊട്ടിച്ച’ നേതാക്കൾക്കെതിരെ നടപടി കൈക്കൊണ്ടത്. അച്ചടക്കം പാലിക്കാൻ തയ്യാറായില്ലെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.മത്രമല്ല ഇനി പാർട്ടി ഭാരവാഹികളായി അവരെ പരിഗണിച്ചേക്കില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ എന്നിവർ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്പാനൂർ രവി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും. ഇവർക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിർന്ന നേതാക്കളുടെ പാർട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.

ENGLISH SUMMARY:Criteria for KPCC office bearers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.