22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 18, 2024
December 15, 2023
September 5, 2023
August 1, 2023
May 2, 2023
March 8, 2023
February 16, 2023
January 5, 2023
January 4, 2023
January 3, 2023

ഭരണഘടനയെ വിമർശിച്ചെന്ന് ആക്ഷേപം: വളച്ചൊടിക്കപ്പെട്ടതെന്ന് മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
July 5, 2022 9:58 pm

ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താനെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
വർധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് തന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടേയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന
ഒരു പൊതുപ്രവർത്തകന്റെ കടമ നിർവഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. 

ഈ കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ അത് ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഉദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കിൽ അതിൽ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഐ(എം) പരിപാടിയില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. മന്ത്രി ഭരണഘടനയ്ക്കെതിരെ സംസാരിച്ചുവെന്നായിരുന്നു ആരോപണം. ജനങ്ങളെ കൊള്ളയടിക്കാന്‍ അനുയോജ്യമായതാണെന്നും മതേതരത്വം, ജനാധിപത്യം എന്ന് എഴുതിവച്ചിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രതിപക്ഷം പ്രസംഗം വിവാദമാക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയും പ്രസംഗത്തെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തു. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ ശരിയായില്ലെന്ന് എഐഡിആര്‍എം ഉള്‍പ്പെടെയുള്ള ദളിത് സംഘടനകളും അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: crit­i­cis­ing the Con­sti­tu­tion: Min­is­ter Saji Cher­ian said it was distorted

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.