23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 9, 2024
November 15, 2024
November 12, 2024
November 6, 2024
October 28, 2024
October 21, 2024
September 21, 2024
September 5, 2024

ഹൈക്കോടതി വിമർശനം; ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് സതീശൻ

Janayugom Webdesk
കൊച്ചി
February 6, 2024 9:28 pm

ഹൈക്കോടതി വിമർശനത്തെ തുടർന്ന് ലോകായുക്തക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു പരാമർശം. 

കർത്തവ്യ നിർവഹണത്തിൽ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹർജിയിലെ പരാമർശം. എന്നാൽ ഈ പരാമർശത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ല എന്നായിരുന്നു വിമർശനം. 

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമർശം പിൻവലിച്ചെന്ന് സതീശൻ അറിയിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും വി ഡി സതീശൻ സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കെ ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി 29 ന് പരിഗണിക്കും.

Eng­lish Sum­ma­ry: Crit­i­cism of the High Court; Satheesan with­draws his remarks against the Lokayukta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.