24 January 2026, Saturday

14 കാരനെ ജീവനോടെ തിന്ന് മുതല; നദിയില്‍ നിന്നും വലിച്ചു കയറ്റി തല്ലിക്കൊന്ന് നാട്ടുകാര്‍, വീഡിയോ

Janayugom Webdesk
പട്ന
June 14, 2023 5:54 pm

പതിനാലുകാരനെ ജീവനോടെ തിന്ന മുതലയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂർ ദിയാരയിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അങ്കിതാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുതിയതായി വാങ്ങിയ മോട്ടോര്‍ സൈക്കില്‍ പൂജ നടത്തുന്നതിന് വേണ്ടി ​ഗം​ഗാജലം എടുക്കാനാണ് കുട്ടി ഗം​ഗയിലേക്ക് ഇറങ്ങിയത്. കുടുംബം കുളിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചിട്ട് ജീവനോടെ തിന്നത്. ഇതോടെ രോഷാകുലരായ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുതലയെ തല്ലിക്കൊല്ലുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷമാണ് കുടുംബത്തിന് അങ്കിതിന്റെ ശരീരാവശിഷ്ടങ്ങൾ ​ഗം​ഗയിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നത്. അപ്പോഴേക്കും പുഴക്കരയിൽ വലിയ ജനക്കൂട്ടം തന്നെ തടിച്ച് കൂടിയിരുന്നു. പിന്നാലെ, രോഷാകുലരായ ജനക്കൂട്ടം പുഴയിൽ നിന്നും മുതലയെ വലിച്ച് കരയിലേക്കിട്ടു. പിന്നാലെ വടിയും മറ്റ് ഉപയോ​ഗിച്ച് കൊണ്ട് മുതലയെ തല്ലിക്കൊല്ലുകയും ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. മുതല ചത്തു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് നാട്ടുകാർ അക്രമം അവസാനിപ്പിച്ചത്.

Eng­lish Sum­ma­ry: Croc­o­dile That Killed Teen Pulled Out Of Water, Beat­en To Death In Bihar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.