ശബരിമലയിൽ ഇന്ന് ഭക്തജനത്തിരക്ക്. ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 1,04,478 പേര്‍ ഇന്ന് ദർശനത്തിനായി സന്നിധാനത്ത് എത്തും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇന്ന് എത്തുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്.
കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പന്തലിൽ ഇന്നലെ മുതൽ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതൽ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പ്രത്യേക ക്യൂ. തിരക്ക് കൂടിയാൽ പമ്പമുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസിന്റെ കർമപദ്ധതി പ്രകാരമാണ് പ്രത്യേക ക്യൂ. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 90,000തിൽ കൂടാൻ പാടില്ലെന്നും കർമപദ്ധതിയിൽ പറയുന്നുണ്ട്. കുട്ടികളുമായിട്ട് വരുന്നവർക്ക് ഉടൻ പോകാൻ സാധിക്കും. ഇവര്‍ക്ക് പ്രത്യേക ക്യൂവിൽ വന്ന് ആ ക്യൂവിലെ നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാകും. കുട്ടികൾക്ക് ഇരിപ്പിടങ്ങൾ ഒരുക്കിയതായും സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു. തിരിച്ചിറങ്ങുന്ന ഭക്തര്‍ പമ്പയിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ബസ് സർവീസുകൾ തുടങ്ങിയതായി ദേവസ്വം ബോർഡ് അറിയിച്ചു.
English Summary:Crowd of devotees at Sabarimala; More than 100,000 people have booked today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.