23 January 2026, Friday

Related news

December 12, 2025
December 2, 2025
November 24, 2025
November 1, 2025
October 24, 2025
September 26, 2025
September 19, 2025
October 15, 2024
September 1, 2024
July 23, 2024

ആന്ധ്രാപ്രദേശിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് പത്ത് പേര്‍ മരിച്ചു

Janayugom Webdesk
ശ്രീകാകുളം
November 1, 2025 1:20 pm

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 10 പേർ മരിച്ചു. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് കസിബുഗ്ഗ പൊലീസ് അറിയിച്ചു. ഏകാദശി ചടങ്ങുകൾക്കായി ക്ഷേത്രത്തിലേക്ക് ആളുകൾ തിങ്ങിനിറഞ്ഞതോടെയാണ് വലിയ അപകടം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. “ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലുണ്ടായ അപകടം വലിയ ഞെട്ടലുണ്ടാക്കി. വിശ്വാസികളുടെ മരണം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബത്തോട് ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.