ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോര്‍ച്ചയുടെ നിർണായ യോഗം ഇന്ന്. സിംഘു അതിർത്തിയിലാണ് ഒമ്പതംഗ സമര ഏകോപന കോർകമ്മിറ്റി യോഗം ചേരുന്നത്. കർഷകരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ഡിസംബർ നാലിനകം ചർച്ച നടത്തണമെന്ന് കർഷക സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.സമര രംഗത്ത് ഉള്ള അഞ്ഞൂറോളം കർഷക സംഘടനകൾ നൽകിയ അന്തിമ മുന്നറിയിപ്പും കേന്ദ്ര സർക്കാർ അവഗണിക്കുകയായിരുന്നു. ഡിസംബർ നാലിനകം ചർച്ചയ്ക്കായി തയ്യാറാകണമെന്ന സംയുക്ത കിസാൻ സഭയുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ തള്ളിയതോടെ കർഷകർ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കാർഷിക ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന താങ്ങു വില നിയമം മൂലം ഉറപ്പു വരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കുക, ലംഖിപൂർ ഖേരി സംഭവത്തിൽ സഹമന്ത്രി അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കുക, ലംഖിപൂരിൽ കൊല്ലപ്പെട്ടതും സമരത്തിനിടെ മരിച്ചതുമായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ട് വെയ്ക്കുന്നത്.എന്നാൽ മരിച്ച കർഷകരുടെ കണക്കുകൾ കയ്യിലില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്ന പ്രകോപനപരമായ നിലപാട് ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
english summary; crucial meeting of the Joint Kisan Sabha to discuss future agitation programs
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.