24 January 2026, Saturday

Related news

January 24, 2026
November 26, 2025
October 8, 2025
September 25, 2025
August 22, 2025
August 20, 2025
August 20, 2025
August 19, 2025
August 18, 2025
June 29, 2025

യുക്രൈയന്‍— റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്നും തുടരും

Janayugom Webdesk
വാഷിംങ്ടണ്‍
January 24, 2026 3:09 pm

യുക്രൈന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രൈന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങല്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ പ്രസിഡന്റ് പ്രതികരിച്ചു.നാല് വര്‍ഷമായി തുടരുന്ന റഷ്യ‑യുക്രൈന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ അബുദബിയിലാണ് ചര്‍ച്ച നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അഭിപ്രായഐക്യമുണ്ടാക്കലാണ് പ്രധാന ലക്ഷ്യം.

ഇന്നലെ ആരംഭിച്ച ചര്‍ച്ചയില്‍ മൂന്നു രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിച്ച് സമാധാനപരമായ അവസാനമാണ് ലക്ഷ്യമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ പറഞ്ഞു. യുക്രെയ്ന്‍ ഇപ്പോഴും ഭാഗികമായി നിയന്ത്രിക്കുന്ന കിഴക്കന്‍ ഡോണ്‍ബാസ് മേഖല മുഴുവന്‍ വേണമെന്ന് റഷ്യ വ്യക്തമാക്കി.എന്നാല്‍ അധിനിവേശത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് യുക്രെയ്ന്‍.റഷ്യന്‍ കടന്നുകയറ്റം തുടരുകയാണെങ്കില്‍ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സുരക്ഷ ആവശ്യപ്പെടാനാണ് യുക്രെയ്ന്‍ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.