7 January 2026, Wednesday

Related news

December 29, 2025
December 27, 2025
December 21, 2025
December 20, 2025
December 20, 2025
December 15, 2025
November 30, 2025
October 31, 2025
October 30, 2025
October 29, 2025

കിടപ്പുരോഗിയോട് ക്രൂരത; വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന അയല്‍ക്കാരി അറസ്റ്റില്‍

Janayugom Webdesk
മലപ്പുറം
October 15, 2025 6:25 pm

മലപ്പുറത്ത് കിടപ്പുരോഗിയോട് കണ്ണില്ലാത്ത ക്രൂരത. വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന അയല്‍വാസിയായ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ജസീറമോള്‍ ആണ് പൊലീസിന്റെ പിടിയിലായത്. മഞ്ചേരി രാമന്‍കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തോമസ് ബാബു-സൗമിനി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടത്തത്. അതിക്രമിച്ചുകയറിയായിരുന്നു കവര്‍ച്ച.

കാഴ്ച്ചശക്തി നഷ്ടപ്പെട്ട സൗമിനിയുടെ കമ്മലാണ് ജസീറമോള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വര്‍ണം ഇവര്‍ വില്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് സ്വർണം കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് പ്രതിയെ സഹായിച്ച മകള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.