22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

പ്ലേ സ്‌കൂൾ കുട്ടികളോട് ക്രൂരത; തറയിലൂടെ വലിച്ചിഴച്ചും, പുസ്തകം കൊണ്ട് എറിഞ്ഞു വീഴ്ത്തിയും അധ്യാപകര്‍

Janayugom Webdesk
മുംബൈ
April 8, 2023 7:53 pm

പ്ലേ സ്‌കൂൾ കുട്ടികളെ മര്‍ദ്ദിച്ച അധ്യാപകരുടെ വീഡിയോ പുറത്ത്. മുംബൈ കാണ്ടിവാലിയിലെ പ്ലേ സ്‌കൂളിലാണ് സംഭവം. കുട്ടികളെ തറയിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളോട് ക്രൂരമായി പെരുമാറിയത്. കുട്ടികളെ വലിച്ചിഴയ്ച്ച് കൊണ്ട് മൂലയിലേക്ക് തള്ളിയിടുന്നത് കാണാന്‍ കഴിയും. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകർ കുട്ടികളെ പുസ്തകങ്ങൾ ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തുകയും പീഡിപ്പിക്കുകയും ചെയ്ത വിവരം പുറത്തറിയുന്നത്. കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് അധ്യാപകർക്കെതിരെ കാണ്ടിവാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary;Cruelty to play school chil­dren; Drag­ging them across the floor and pelt­ing them with books
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.