1 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 31, 2024
April 12, 2024
April 11, 2024
April 10, 2024
April 4, 2024
June 30, 2023
June 6, 2023
May 23, 2023
May 21, 2023
May 18, 2023

കേരള സ്‌റ്റോറിക്കെതിരെ സാംസ്ക്കരിക, സാമൂഹീക രംഗത്തെ പ്രമുഖര്‍

Janayugom Webdesk
തിരുവനന്തപുരം
April 29, 2023 3:02 pm

നുണകള്‍ നിറച്ച പ്രോപ്പഗണ്ട സിനിമ ദി കേരള സ്റ്റോറിക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന സംയുക്ത പ്രസ്താവനയുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക, സനിമ പ്രവര്‍ത്തകര്‍.സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തിലാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്.

നുണകള്‍ നിറച്ച പ്രൊപ്പഗണ്ട സനിമകള്‍ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. നുണകള്‍ നിറച്ച പ്രൊപ്പഗണ്ട സിനിമകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫാസിസ്റ്റ് ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണ്. അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അത് വേണ്ടെന്നു വച്ചത് തുറന്നു പറഞ്ഞ നസ്രുദീന്‍ ഷായെ പോലെയുള്ള വിശ്രുത നടന്മാരെ നാം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഇന്ത്യയില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെടുന്ന ചലച്ചിത്രങ്ങളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് കശ്മീര്‍ ഫയല്‍സ്.

അന്താരാഷ്ട്ര തലത്തില്‍ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു സിനിമയാണത്.മെയ് 5 ന് പ്രദര്‍ശനത്തിന് വരാന്‍ പോകുന്ന ദികേരള സ്റ്റോറി എന്ന സിനിമ മേല്‍പറഞ്ഞത് പോലെ ഒരു സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമയാണ്. ഇതര മതസ്ഥരായ പതിനായിരക്കണക്കിന് യുവതികളെ മുസ്‌ലിം ചെറുപ്പക്കാര്‍ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന പെരും നുണയാണ് സംഭവ കഥയെന്ന പേരില്‍ സിനിമ പറയുന്നത്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളമൊരു ഇസ്‌ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു, പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ലിം വിരുദ്ധത നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്തരം നുണകള്‍ വിശ്വസിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും സമൂഹം അത്രമേല്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.രമ്യ ഹരിദാസ് എം.പി, ഡോകെ ടി ജലീല്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, കെ കെ കൊച്ച്, കെഇഎന്‍, കെ അജിത, സണ്ണി എംകപിക്കാട്, മധുപാല്‍, ഡോ സി എസ് ചന്ദ്രിക തുടങ്ങി 88ഓളം പേരാണ് സംയുക്തമായി പ്രസ്താവനയിറക്കിയിരിക്കുന്നത്.

Eng­lish Summary:
Cul­tur­al and social lead­ers against the Ker­ala story

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.