22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025

ബിജെപി നേതാവ് പ്രജ്ഞാസിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പെണ്‍കുട്ടി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടി

Janayugom Webdesk
ന്യൂഡല്‍ഹി
June 6, 2023 12:30 pm

ബിജെപി നേതാവും എംപിയുമായ പ്രജ്ഞാസിങ് കേരള സ്റ്റോറി കാണിക്കാന്‍ കൊണ്ടുപോയ പത്തൊമ്പത് വയസുള്ള പെണ്‍കുട്ടി മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടി.

ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം.നഴ്സിംങ് വിദ്യാര്‍ത്ഥിനി അയല്‍വാസിയായ മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രജ്ഞാസിങ് ശ്രമിച്ചിരുന്നു. പ്രണയത്തില്‍ നിന്നും പിന്മാറുന്നതിനായി ഉപദേശിക്കുന്നതിന്‍റെ ഭാഗമായി പെണ്‍കുട്ടിയെ കേരള സ്റ്റോറി കാണികകാന്‍ തിരുമാനിച്ചതും.

സിനിമ കണ്ടു കഴിയുമ്പോള്‍ പെണ്‍കുട്ടി മുസ്ലീം യുവാവുമായുള്ള ബന്ധത്തില്‍ പിന്മാറുമെന്ന് രക്ഷിതാക്കളും, പ്രജ്ഞാ സിങും വിശ്വസിച്ചിരുന്നു. എന്നാല്‍ മേയ് 30ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനു മുന്‍പ് പെണ്‍കുട്ടി ഒളിച്ചോടിയ വിവാഹത്തിനായി കരുതിയിരുന്ന പണവും, ആഭരണങ്ങളും പെണ്‍കുട്ടി കുൊണ്ടുപോയി. 

സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. അയാള്‍ തങ്ങളുടെ മകളെ സംസാരിച്ച് വശീകരിച്ചെന്നും, പെൺകുട്ടിയുടെ പേരിൽ ബാങ്ക് വായ്പയെടുക്കുകയും അത് തിരിച്ചടയ്ക്കാന്‍ ഇയാള്‍ ‌‌നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അവർ ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അയാള്‍ക്കൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

Eng­lish Sum­ma­ry: The girl, who was tak­en by BJP leader Pra­j­na Singh to show the Ker­ala sto­ry, ran away with the Mus­lim youth

you may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.