മഹാമാരി തടയുന്നതിനുള്ള നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടന. മഹാമാരി തടയുന്നതിനുള്ള നിലവിലെ നടപടികള്‍ വളരെ സാവധാനമാണ് പുരോഗമിക്കുന്നതെന്നും മഹാമാരി തടയുന്നതിനുള്ള സംവിധാനങ്ങള്‍ വിലയിരുത്തിയ സ്വതന്ത്ര പാനല്‍ പറയുന്നു.
ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, ലൈബീരിയന്‍ മുൻ പ്രസിഡന്റ് എലൻ ജോൺസൺ സർലീഫ് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മഹാമാരിയെ നേരിടുന്നതില്‍ ലോകമൊട്ടാകെ അസന്തുലിതമായ പുരോഗതിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് ഇതുവരെ 90 ദശലക്ഷം ആളുകൾക്ക് കോവിഡ് മഹാമാരി ബാധിച്ചിട്ടുണ്ട്. 1.65 ദശലക്ഷം പേർ മരണമടഞ്ഞു.
മരണം, രോഗം, സാമ്പത്തിക നഷ്ടം എന്നിവയിലെ അസമത്വം മഹാമാരി നേരിടുന്നതിനെ സാരമായി ബാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാൻ രാഷ്ട്രത്തലവന്മാരും ഗവൺമെന്റും യോജിച്ച നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.
കോവിഡ് മഹാമാരി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം ആഗോള മഹാമാരിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കേണ്ട സമയമാണിതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഭരണം, നിയമം, നേതൃത്വം , ധനസഹായം തുടങ്ങിയ മേഖലകളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
വാക്സിന്‍ വിതരണത്തിലെ അസമത്വവും തുടരുകയാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ, ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: current system will not protect us from covid
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.