2 February 2026, Monday

Related news

February 2, 2026
January 13, 2026
November 25, 2025
October 11, 2025
October 8, 2025
September 22, 2025
September 20, 2025
September 19, 2025
September 18, 2025
August 22, 2025

ഗായിക അഭിരാമി സുരേഷിനെതിരെ സൈബറാക്രമണവും ലൈംഗികാധിക്ഷേപവും

Janayugom Webdesk
February 2, 2026 12:26 pm

പ്രമുഖ ഗായിക അഭിരാമി സുരേഷിനെതിരെ സൈബർ ആക്രമണം. കഴിഞ്ഞദിവസം നടന്ന അഭിരാമിയുടെ സംഗീതപരിപാടിയുടെ വീഡിയോകൾക്ക് താഴെ നിരവധി പേരാണ് ശാരീരികാധിക്ഷേപവും ലൈംഗികാധിക്ഷേപവും ഉൾപ്പെടെ നിറഞ്ഞ കമന്റുകളിട്ടത്. ഇതിനെതിരെ വൈകാരികമായ പോസ്റ്റുമായി അഭിരാമി സുരേഷ് രംഗത്തെത്തി. അധിക്ഷേപ വാക്കുകളേക്കാൾ വേദനിപ്പിക്കുന്നത് ചിന്തകളുടെ അഭാവമാണെന്ന് ദീർഘമായ കുറിപ്പിൽ താരം കുറിച്ചു.

വ്യത്യസ്തമായ ആംഗിളുകളും മോശം റാമ്പ് ഷോട്ടുകളും താഴെയായി സ്ഥാപിച്ച ക്യാമറകളുമാണ് ഉണ്ടായിരുന്നതെന്ന് അഭിരാമി പറയുന്നു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ഷോ. രണ്ടര മണിക്കൂർ നേരം ആദ്യാവസാനം എല്ലാവരും സജീവമായിരുന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഇതിഹാസ താരമല്ല താൻ. താനൊരു പെർഫോമറാണ്. നൃത്തം ചെയ്യും. ആ നിമിഷത്തിനുവേണ്ടി ശരീരവും ശ്വാസവും സമർപ്പിക്കും. അതാണ് താൻ ചെയ്തത്. ‑അഭിരാമി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.