സാംസ്ക്കാരിക മേഖലയിലേക്കുള്ള സംഘ് പരിവാര്‍ കടന്നു കയറ്റങ്ങളെ കുറിച്ച് തുറന്നുസംസാരിച്ച സിനിമ‑സീരിയല്‍ താരം ഗായത്രിവര്‍ഷക്കെതിരെ സൈബര്‍ ആക്രമണം. ആറ് മണിമുതല്‍ പത്ത് മണിവരെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ ന്യൂനപക്ഷക്കാരന്‍റെയോ, ദളിതന്‍റെയോ, മുസ്ലീമിന്‍റെയോ കഥപറയാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് ചോദിക്കുന്ന ഗായത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നുനമ്മൾ സീരിയലുകളിൽ എന്തു കാണണം എന്ന് തീരുമാനിക്കുന്നത് ഒരു ട്രയാങ്കിൾ ആണെന്നും അദാനിയും അംബാനിയും ടാറ്റയും അടങ്ങുന്ന കോർപ്പറേറ്റുകളാണ് ഈ ട്രയാങ്കിളിന്റെ ഒരു കോൺ എന്നും ഗായത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഈ ട്രയാങ്കിളിന്റെ മറ്റു രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ബേസ് തീരുമാനിക്കുന്നത് നരേന്ദ്ര മോഡിയുടേയും അമിത് ഷായുടെയും സവർണ്ണ ഫാസിസ്റ്റ് ഭരണകൂടം ആണെന്നും പല സ്വകാര്യ ചാനലുകളും ഈ ട്രയാങ്കിളിനകത്താണെന്നും ഗായത്രി പറയുന്നു.ഈ പരാമർശങ്ങളുടെ പേരിലാണ് ഗായത്രിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.ഗായത്രി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ കൂട്ടുപിടിച്ച് സ്ത്രീവിരുദ്ധമായ പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. അതേസമയം, ഗായത്രിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു.
English Summary:
Cyber attack on actress Gayathri for criticizing Sangh Parivar intrusion in serials on channels
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.