23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026

ഇറാനില്‍ സൈബർ ആക്രമണം; 90 മില്യൺ ഡോളർ ക്രിപ്റ്റോ പണം കൊള്ളയടിച്ച് ഇസ്രയേൽ ഹാക്കർമാർ

Janayugom Webdesk
ടെഹ്റാന്‍
June 19, 2025 4:47 pm

ഇറാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സെഫാ ബാങ്ക് ഹാക്ക് ചെയ്ത് രേഖകളെല്ലാം കൈക്കലാക്കിയതിന് പിന്നാലെ, ഏകദേശം 800 കോടി രൂപയുടെ ക്രിപ്റ്റോ പണവും കൊള്ളയടിച്ച് ഇസ്രായേൽ. ഇസ്രായേലിന്റെ സൈബർ ആക്രമണ ഗ്രൂപ്പായ ‘പ്രിഡേറ്ററി സ്പാരോ’ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇറാനിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചിനെയാണ് ഈ ആക്രമണം ബാധിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.

ഇസ്രായേൽ–ഇറാൻ സൈനിക സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് സൈബർ രംഗത്തും ആക്രമണങ്ങൾ ശക്തമായത്. പേർഷ്യൻ ഭാഷയിലുള്ള സമൂഹമാധ്യമക്കുറിപ്പിലാണ് ഹാക്കർമാർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇറാനിയൻ ക്രിപ്റ്റോ എക്സ്ചേഞ്ചായ നോബിടെക്സിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും, രാജ്യാന്തര പണമിടപാടുകളെ വെട്ടിച്ച് പണം കടത്തിയിരുന്ന മാർഗമായിരുന്നു നോബിടെക്സെന്നും ഹാക്കർമാർ ആരോപിച്ചു. ആക്രമണം നടന്നതായി സ്ഥിരീകരിച്ച നോബിടെക്സ്, മുൻകരുതലെന്ന നിലയിൽ നിക്ഷേപകരുടെ ക്രിപ്റ്റോ ഇടപാടുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.