
സൈബര്‍ അധിക്ഷേപവും, വ്യാജ വാര്‍ത്തയും തടയാാന്‍ സൈബര്‍ വിങ് ശക്തമാക്കുമെന്നും , ഇതിനായി ബജറ്റില്‍ രണ്ടുകോടിരൂപ വകയിരുത്തിയതായും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗാപാല്‍.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ സൈബര്‍ അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. തെറ്റായ ചിത്രങ്ങളും, വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായുള്ള സൈബര്‍ വിങ് ശക്തമാക്കും. പി ആര്‍ഡി, പൊലീസ് വകുപ്പുകളെ ഉള്‍പ്പെടുത്തി വിങ്ങ് കാര്യക്ഷമമാക്കുമെന്നും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.
ബജറ്റിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍
കെഎസ്ഇബിക്കായി 1088.8 കോടി രൂപ,ബാറ്ററി എനര്‍ജി സോളാര്‍ സിസ്റ്റം കാസര്‍കോട് മൈലാട്ടിയില്‍ 2026‑ല്‍ ആരംഭിക്കും, വ്യവസായ മേഖയ്ക്ക് ആകെ 1831.36 കോടി രൂപ ‚അനെര്‍ട്ടിന് 69.5 കോടി രൂപ ‚കയര്‍ മേഖലയ്ക്കായി 107.64 കോടി രൂപ ഖാദി ഗ്രാമവ്യവസായ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 15.7 കോടി രൂപ, കശുവണ്ടി മേഖലയ്ക്കായി 53.36 കോടി രൂപപമ്പ‑സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി രൂപപ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വൈഫൈ-ഹോട്ട് സ്‌പോട്ടികള്‍ സ്ഥാപിക്കാന്‍ 15 കോടി രൂപ,
തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന് 21 കോടി രൂപ, കൊച്ചി ഇന്‍ഫോ പാര്‍ക്കിന് 21.6 കോടി രൂപ, കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 11.5 കോടി രൂപ, ഗതാഗത മേഖലയുടെ വികസനത്തിനായി 2065.1 കോടി രൂപ, റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1157.43 കോടി രൂപ, റോഡ് ഗതാഗതത്തിന് 191 കോടി രൂപ, ഉള്‍നാടന്‍ ജലഗതാഗത മേഖലയ്ക്ക് 133.02 കോടി രൂപവയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപ, കെഎസ്ആര്‍ടിസിക്ക് ബിഎസ്.6 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 107 കോടി രൂപ, ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്നിവയ്ക്കായി 8.56 കോടി രൂപ,കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി 75.51 കോടി രൂപ, കൊച്ചി മെട്രോയ്ക്ക് 289 കോടി രൂപ അനുവദിച്ചുട്രെക്കിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായി വനയാത്ര പദ്ധതിക്കായി മൂന്നുകോടി രൂപ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കായി 50 കോടി രൂപ,
സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപ, വിദ്യാര്‍ഥികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനായി ഉച്ചഭക്ഷണ പദ്ധതിക്കായി 402.14 കോടി രൂപ, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 13.4 കോടി രൂപ, കൊല്ലം കോട്ടയം കണ്ണൂര്‍ മഞ്ചേരി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഇന്‍വന്‍ഷനല്‍ റേഡിയോളജി ഉള്‍പ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങള്‍ക്ക് 15 കോടി, കോട്ടയം മെഡിക്കല്‍ കോളോജില്‍ മജ്ജ മാറ്റിവെക്കല്‍ സൗകര്യത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും, ക്യാന്‍സര്‍ ചികിത്സ- മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 35 കോടി, കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 18 കോടി,ആര്‍സിസി 75 കോടി, ആയുര്‍വേദമെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് 43.72 കോടി, എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്,
ഹോമിയോ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 23.54 കോടി , കെഎസ്ഐഡിസിക്ക് 177.5 കോടി, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള മഴവില്‍ പദ്ധതി 5.5 കോടിസാമൂഹ്യപെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.