23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 27, 2024
November 2, 2024
October 27, 2024
October 25, 2024
October 25, 2024
October 23, 2024
October 20, 2024
October 17, 2024
October 15, 2024

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒമ്പതുജില്ലകളില്‍ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
September 8, 2023 9:08 am

മധ്യ ഒഡിഷ ഛത്തീസ്ഗഢിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 

തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കി. മീ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കേരളത്തിൽ കാലവർഷം 20 മുതൽ ദുർബലമാകും. സംസ്ഥാനത്ത്‌ മഴക്കുറവ്‌ 45 ശതമാനമായി. തുലാവർഷം ഒക്‌ടോബർ രണ്ടാം വാരം എത്തുമെങ്കിലും കാലവർഷത്തിലെ മഴക്കുറവ്‌ നികത്താൻ കഴിയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഈ മാസം അവസാന ആഴ്ച വരെ മഴ തുടരാനാണ് സാധ്യത.

Eng­lish Sum­ma­ry: Cyclone: ​​Alert in nine dis­tricts in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.