ഇടതുപക്ഷ പാർട്ടികൾക്കൊപ്പം മതേതര ജനാധിപത്യ കക്ഷികളെയും പ്രാദേശിക പാർട്ടികളെയും അണിനിരത്തി ബിജെപിയുടെ വർഗീയ ഭരണത്തെ പരാജയപ്പെടുത്താൻ കഴിയണമെന്ന് ഡി രാജ. സംസ്ഥാന സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുൻപന്തിയിൽ ഉണ്ടാവും. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളെയും ഏകോപിപ്പിക്കാനും കഴിയണം, രാജ പറഞ്ഞു.
2025ൽ സിപിഐ നൂറാം വാർഷികം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തെ മുട്ടുകുത്തിച്ചതുപോലെ ബിജെപിയുടെ ജനവിരുദ്ധ ഭരണത്തെയും പരാജയപ്പെടുത്താൻ കഴിയണം. ചെങ്കൊടിയാണ് രാജ്യത്തിന്റെ ഭാവി. സോഷ്യലിസമാണ് ഭാവി പ്രതീക്ഷ. കമ്മ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസത്തിനായി പോരാടുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുതു ചരിത്രം സൃഷ്ടിക്കാൻ കഴിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ മറ്റേതൊരു പാർട്ടിയെക്കാളും ശക്തമാണ്. സിപിഐക്ക് അതിന്റേതായ ചരിത്ര പ്രാധാന്യമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കെടുത്ത പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. സ്വാതന്ത്ര്യാനന്തര കാലത്തും എല്ലാവിധ വിധംസകപ്രവർത്തനങ്ങൾക്കും എതിരെ ശക്തമായി പോരാടുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി, രാജ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.