ഷാർജ യുവകലാസാഹിതിയുടെ പന്ത്രണ്ടാമത് യുവകലാസന്ധ്യ ഋതുഭേദങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി യുഎഇയിൽ എത്തിയ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജക്ക് യുവകലാസാഹിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. നാളെ വൈകുന്നേരം 5.30 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻറെ കമ്മ്യൂണിറ്റി ഹാളിൽ ആണ് യുവകലാസന്ധ്യ അരങ്ങേറുന്നത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം ഇടതുമുന്നണി പ്രവർത്തകർ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഡി രാജയ്ക്ക് സ്വീകരണം നൽകും.
വിമാനത്താവളത്തിൽ സ്വീകരണത്തിന് യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബിജു ശങ്കർ, സുഭാഷ് ദാസ് യുവകലാസന്ധ്യ സ്വാഗതസംഘം ചെയർമാൻ പ്രദീഷ് ചിതറ, ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി, ഷാർജ യൂണിറ്റ് സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം, യു എ ഇ കേന്ദ്ര കമ്മിറ്റി നേതാക്കളായ അനീഷ് നിലമേൽ, സർഗാ റോയി, അജി കണ്ണൂർ, റോയി നെല്ലിക്കോട്, ഷാർജ യൂണിറ്റിൻ്റെ പ്രതിനിധികൾ ആയി ദിലീപ് വിപി, അമൃത് സെൻ, അനിൽകുമാർ, ഗണേഷ് കാനായി, മഹേഷ്, രഘുനാഥ്, ഷൈൻ ഭാസി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.