17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 7, 2025
April 2, 2025
March 14, 2025
February 17, 2025
December 21, 2024
December 20, 2024
December 15, 2024
December 2, 2024
November 24, 2024

ഡി രാജയ്ക്ക് സ്വീകരണം

Janayugom Webdesk
December 21, 2024 2:46 pm

യുവകലാസാഹിതി ഷാർജയുടെ വാർഷിക പരിപാടിയായ യുവകലാസന്ധ്യ 2024-ഋതുഭേദങ്ങളിൽ പങ്കെടുക്കുവാനായി യുഎഇയിൽ എത്തിച്ചേർന്ന സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്കും മുഹമ്മദ് മുഹ്സിൻ എംഎൽഎയ്ക്കും ഷാർജയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ കൂട്ടായ്മയായ ആർദ്രത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആർദ്രം കൂട്ടായ്മ ചെയർമാൻ പി മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിന് കൺവീനർ പ്രശാന്ത് ആലപ്പുഴ സ്വാഗതം ആശംസിച്ചു.

കർഷകരെയും തൊഴിലാളികളെയും രാഷ്ട്രീയമായി വിദ്യാഭ്യാസം ചെയ്യുക മാത്രമാണ് ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം എന്ന് ഡി രാജ അഭിപ്രായപ്പെട്ടു. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതാവശ്യങ്ങൾക്ക് വേണ്ടി അവർ ഇടതുപക്ഷ മുന്നണിയുമായി ചേർന്നുനിൽക്കുന്നുണ്ടെങ്കിലും അതിനെ രാഷ്ട്രീയപരമായി മാറ്റിയെടുക്കുവാൻ ഇടതുപക്ഷ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയുടെ ഭരണഘടന വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കാലക്രമേണ ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരേ വസ്ത്ര ശൈലി, ഒരു രാജ്യം ഒരേ ഭക്ഷണരീതി, ഒരു രാജ്യം ഒരു പാർട്ടി, ഒരു രാജ്യം ഒരു നേതാവ് എന്നിങ്ങനെ ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനശിലയായ വൈവിധ്യത്തെ സമ്പൂർണ്ണമായി തകർക്കുവാനുള്ള ശ്രമമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ബദൽ രാഷ്ട്രീയത്തിന്റെ ഭൂമികയാണ് കേരളം. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തുടർച്ചകൾ ഉണ്ടാവേണ്ടത് കേരളത്തിൻറെ മാത്രമല്ല ഇന്ത്യയുടെ കൂടെ ആവശ്യമാണ് എന്നും രാജ പറഞ്ഞു.

കേരള സർക്കാർ നടത്തിവരുന്ന നിരവധിയായ വികസന പ്രവർത്തനങ്ങളെ കണ്ണിൽ പൊടിയിട്ട് മായ്ക്കുവാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത് എന്ന് മറുപടി പ്രസംഗത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അഭിപ്രായപ്പെട്ടു. എന്നാൽ കണ്ണടച്ചാൽ കാണാതെ പോകുന്ന തരത്തിലുള്ള വികസനങ്ങൾ അല്ല കേരളത്തിൽ കഴിഞ്ഞ എട്ടര വർഷത്തിൽ ഉണ്ടായത്. കേന്ദ്ര വൈദ്യുതി ഗ്രിഡ് മുതൽ ദേശീയപാത വരെ ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി ജനങ്ങളുടെ മുന്നിൽ ഉണ്ട്. പവർകട്ടിന്റെയും ലോഡ് ഷെഡിങ്ങിന്റെയും കാലം തിരിച്ചുവരാൻ ജനങ്ങൾ അനുവദിക്കുകയില്ല എന്നും മുഹ്സിൻ അഭിപ്രായപ്പെട്ടു.

യോഗത്തിൽ അബ്ദുൽഹമീദ് (മാസ്), സുഭാഷ് ദാസ് (യുവകലാസാഹിതി ), മനാഫ് (ഐഎംസിസി ), ഷാജു പ്ലാത്തോട്ടം (പ്രവാസി കേരള കോൺഗ്രസ് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.