19 January 2026, Monday

Related news

January 9, 2026
January 3, 2026
December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത വർധിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 9, 2024 6:18 pm

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഓൾ ഇന്ത്യ സർവിസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമ ബത്ത വർധിപ്പിച്ചു. വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമ ബത്ത ഏഴിൽനിന്ന്‌ ഒമ്പത്‌ ശതമാനമായി ഉയർത്തി. സർവീസ്‌ പെൻഷൻകാർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം വർധിക്കും. കോളേജ്‌ അധ്യാപകർ, എൻജിനിയറിങ്‌ കോളേജ്‌, മെഡിക്കൽ കോളേജ്‌ തുടങ്ങിയവയിലെ അധ്യാപകർ തുടങ്ങിയവരുടെ ക്ഷാമ ബത്ത 17 ശതമാനത്തിൽനിന്ന്‌ 31 ശതമാനമായി ഉയർത്തി. വിരമിച്ച അധ്യാപകർക്കും ഇതേ നിരക്കിൽ ക്ഷാമാശ്വാസം ഉയരും.

ജൂഡീഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 38 ശതമാനത്തിൽനിന്ന്‌ 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉൾപ്പെടെ ആൾ ഇന്ത്യ സർവീസ്‌ ഓഫീസർമാർക്ക്‌ ക്ഷാമബത്ത 46 ശതമാനമാകും. നിലവിൽ 42 ശതമാനമാണ്‌.

Eng­lish Sum­ma­ry: DA and dr hike for govt employyes and teachers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.