5 July 2024, Friday
KSFE Galaxy Chits

Related news

July 4, 2024
July 1, 2024
June 30, 2024
June 24, 2024
June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 19, 2024
June 19, 2024

സംസ്ഥാനത്ത് ഇന്ന് 26,701 കോവിഡ് രോഗികള്‍; 28,900 രോഗമുക്തര്‍

Janayugom Webdesk
September 5, 2021 5:59 pm

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,496 ആയി.

ജില്ലാടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍ ;
കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947, വയനാട് 793, കാസര്‍ഗോഡ് 380 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ ;

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1046 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3304, തൃശൂര്‍ 3195, എറണാകുളം 2887, മലപ്പുറം 2514, പാലക്കാട് 1696, കൊല്ലം 2359, തിരുവനന്തപുരം 1988, കോട്ടയം 1565, ആലപ്പുഴ 1620, കണ്ണൂര്‍ 1278, ഇടുക്കി 987, പത്തനംതിട്ട 939, വയനാട് 780, കാസര്‍ഗോഡ് 369 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

 


ഇതും കൂടി വായിക്കുക;കോവിഡ് പ്രതിരോധത്തിന് പുതിയ ക്യാമ്പയിന്‍: ബി ദ വാരിയർ


 

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ;
78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, പാലക്കാട് 12, വയനാട് 11, കൊല്ലം 8, കാസര്‍ഗോഡ് 7, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 3 വീതം, ഇടുക്കി 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവര്‍ ;
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,900 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1876, കൊല്ലം 2400, പത്തനംതിട്ട 1029, ആലപ്പുഴ 1694, കോട്ടയം 2735, ഇടുക്കി 865, എറണാകുളം 2422, തൃശൂര്‍ 2696, പാലക്കാട് 2780, മലപ്പുറം 3317, കോഴിക്കോട് 3674, വയനാട് 955, കണ്ണൂര്‍ 1860, കാസര്‍ഗോഡ് 597 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,791 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,37,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,24,301 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,91,061 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,240 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2604 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
eng­lish summary;daily covid updates kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.