19 May 2024, Sunday

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് പ്രതിരോധത്തിന് പുതിയ ക്യാമ്പയിന്‍: ബി ദ വാരിയർ

Janayugom Webdesk
തിരുവനന്തപുരം
September 4, 2021 10:45 pm

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് പുതിയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ‘ബ്രേക്ക് ദ ചെയിനു’ ശേഷം പുതുതായി ആരംഭിച്ച ‘ബി ദ വാരിയർ’ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതുംകൂടി വായിക്കൂ:കോവിഡ് പ്രതിരോധം: ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കൂടുതല്‍ സേവനങ്ങളുമായി ഇ സഞ്ജീവനി

ക്യാമ്പെയിന്റെ ലോഗോ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങളിലൂടെ വിവിധ ജനവിഭാഗങ്ങൾക്ക് ശരിയായ അവബോധം നൽകുകയും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

ഇതുംകൂടി വായിക്കൂ:കോവിഡ് പ്രതിരോധം ; ഇന്നു മുതല്‍ ഐപിഎസ് ഓഫീസർമാർക്കും ചുമതല

‘നമുക്കെല്ലാവർക്കും കോവിഡ് പ്രതിരോധ പോരാളികളാകാം’ എന്നതാണ് ബി ദ വാരിയർ ക്യാമ്പയിന്റെ അടിസ്ഥാന സന്ദേശം. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡിൽ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരിൽ ആ സന്ദേശങ്ങൾ എത്തിക്കുകയും വേണം. ശരിയായി മാസ്ക് ധരിച്ചും, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.
eng­lish summary;New cam­paign for covid defense, B the Warrior
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.