19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 19, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

പ്രതിദിന വൈദ്യുതോപയോഗം കുതിച്ചു കയറുന്നു

എവിൻ പോൾ
ഇടുക്കി
January 21, 2022 9:44 pm

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതോപയോഗം കുതിച്ചു കയറി. സംസ്ഥാനത്ത് ഇന്ന് വൈദ്യുതോപയോഗം 77.1374 ദശലക്ഷം യൂണിറ്റായി ഉയർന്നു. ആകെ ഉപയോഗത്തിൽ 55.5346 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിച്ചപ്പോൾ ആഭ്യന്തര ഉല്പാദനം 21.3453 ആയി ചുരുങ്ങി.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം 376.4312 ദശലക്ഷം യൂണിറ്റാണ്. നിലവിൽ ഇന്നത്തെ കണക്കനുസരിച്ച് 3446.094 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലം സംസ്ഥാനത്തെ ജലാശയങ്ങളിലെല്ലാമായുണ്ട്. ഇത് ഏകദേശം 83 ശതമാനം വരും. സംസ്ഥാനത്ത് ജനുവരി ഒന്നിന് 3699.453 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ ജലമുണ്ടായിരുന്നു. പകൽ സമയത്തെ കനത്ത ചൂടിനൊപ്പം ജലാശയങ്ങളിലെ ബാഷ്പീകരണ തോത് വർധിച്ചതും ജലനിരപ്പ് കുറയാനിടയാക്കുന്നുണ്ട്. മുൻകരുതലെന്ന നിലയിൽ പ്രതിദിനം ആഭ്യന്തര വൈദ്യുതോല്പാദനം ശരാശരി 22.3304 ദശലക്ഷം യൂണിറ്റിലും താഴെയായി നിലനിർത്തുന്നുണ്ട്. 

ജല വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കിയിൽ 2391.5 അടിയാണ് ഇന്നത്തെ ജലനിരപ്പ്. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 87 ശതമാനം വരും.
eng­lish summary;Daily elec­tric­i­ty con­sump­tion in Ker­ala is to be hike again
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.