29 September 2024, Sunday
KSFE Galaxy Chits Banner 2

പ്രാര്‍ത്ഥനയ്ക്കെത്തിയ ആണ്‍കുട്ടിയെ ചുംബിച്ച് ദലൈലാമ; വിവാദം സൃഷ്ടിച്ച് ആത്മീയ നേതാവിന്റെ പ്രവര്‍ത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 4:29 pm

വിവാദംസൃഷ്ടിച്ച്, പ്രാര്‍ത്ഥനയ്ക്കെത്തിയ ആണ്‍കുട്ടിയോട് നാവ് നക്കാമോ എന്ന് ചോദിക്കുന്ന ദലൈലാമയുടെ വീഡിയോ. തന്റെ അരികിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് ദലൈലാമ ചുംബിച്ചത്. കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും തന്റെ നാവ് കുടിക്കാമോ എന്ന് ദലൈലാമ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്. എന്തിനാണ് ദലൈലാമ അങ്ങനെ ചെയ്തതെന്നും ഈ പ്രവര്‍ത്തിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും വീഡിയോയ്ക്ക് കീഴില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു.

2019ലും ദലൈലാമയുടെ അഭിപ്രായപ്രകടനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തന്റെ പിന്‍ഗാമിയായി വരുന്നത് സ്ത്രീയാണെങ്കില്‍ ആകര്‍ഷണീയത ഉള്ളവളായിരിക്കണമെന്നായിരുന്നു ദലൈലാമ അഭിപ്രായപ്പെട്ടത്. വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനുപിന്നാലെ തന്റെ വിവാദ പരാമർശങ്ങളിൽ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Dalai Lama kiss­es a boy who came to pray; The work of the spir­i­tu­al leader cre­at­ed controversy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.