23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 19, 2024
November 15, 2024
November 12, 2024
October 15, 2024
September 26, 2024
September 9, 2024
September 2, 2024
August 30, 2024

വൃത്തിയുള്ള വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന് ദലിത് യുവാവിനും അമ്മയ്ക്കും മര്‍ദ്ദനം

Janayugom Webdesk
അഹമ്മദാബാദ്
June 2, 2023 9:28 am

വൃത്തിയുള്ള വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന് ഗുജറാത്തിൽ ദലിത് യുവാവിന് മര്‍ദ്ദനം. ജിഗാർ ഷെഖാലിയ എന്ന യുവാവിനും അമ്മയ്ക്കുമാണ് ആണ് മര്‍ദ്ദനമേറ്റത്. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം.

രജപുത്ര സമുദായത്തിലെ ഒരു സംഘമാണ് ഇവരെ ആക്രമിച്ചത്. 7 പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവദിവസം അക്രമികളിൽ ഒരാൾ വീട്ടിൽ വന്ന് താൻ ‘അതിരുകടക്കുകയാണെന്ന്’ പറഞ്ഞതായി ജിഗാർ ഷെഖാലിയയുടെ പരാതിയിൽ പറയുന്നു. അന്നു രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നിൽക്കുമ്പോൾ ഒരു സംഘം വടികളുമായി എത്തി മർദിച്ചു. തടയാനെത്തിയ അമ്മയെയും ഉപദ്രവിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും പരാതിയിലുണ്ട്. പട്ടിക ജാതി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

eng­lish summary;Dalit youth and moth­er beat­en up for wear­ing clean clothes and sunglasses

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.